ഭര്‍ത്താവുമായി പിണങ്ങിയ 22കാരിക്ക് ചെലവിന് പണമില്ല; ഹൈദരബാദില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 45,000 രൂപയ്ക്ക് വിറ്റ മാതാവ് അറസ്റ്റില്‍

ഹൈദരബാദ്: (https://ift.tt/2XXiu95) ഭര്‍ത്താവുമായി പിണങ്ങിയ 22കാരിക്ക് ചെലവിന് പണമില്ലാത്തതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. സംഭവത്തില്‍ എസ് കെ സോയാ ഖാന്‍(22) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്ന് കഴിയുകയായിരുന്ന യുവതി 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വില്‍ക്കാന്‍ ഇടനിലക്കാരായി നിന്നവരെയും വാങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തു. 

News, National, India, Baby, Woman, Mother, Husband, Conflict, Police, Case, Arrest, Woman sells her 2-month-old son for Rs 45,000

ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്ന യുവതി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഓഗസ്റ്റ് മൂന്നിന് വീട്ടിലേക്ക് പോയത്. പിന്നീട് സാമ്പത്തിക ചെലവിന് പോലും കയ്യില്‍ തുകയില്ലാതയതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. 

ഓഗസ്റ്റ് ആദ്യമാണ് കുഞ്ഞിനെ അയല്‍വാസിക്ക് വിറ്റത്. ഓഗസറ്റ് എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് മകനെ ചോദിച്ചപ്പോള്‍ കുഞ്ഞിനെ വിറ്റകാര്യം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അയല്‍വാസിയുടെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പോലീസ് കൈമാറി.

നമ്പള്ളിയിലെ സുഭന്‍പുരയിലെ ദാറുവാല ബാര്‍ ആന്‍ഡ് റെസ്റ്റോറന്റല്‍ മാനേജരായി ജോലി നോക്കുകയാണ് ഭര്‍ത്താവ് അബ്ദുള്‍ മുജാഹിദ് (29). ഓഗസ്റ്റ് 11നാണ് ഹബീബ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് തന്റെ കുഞ്ഞിനെ ഭാര്യ വിറ്റുവെന്ന് പരാതി നല്‍കിയത്. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പോലീസിനെ അറിയിച്ചു.  

ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പോലീസ് കൈമാറി.

Keywords: News, National, India, Baby, Woman, Mother, Husband, Conflict, Police, Case, Arrest, Woman sells her 2-month-old son for Rs 45,000

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?