രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു, 24 മണിക്കൂറില്‍ 1007 മരണം
ന്യൂഡെല്‍ഹി: (www.kvartha.com 10.08.2020) രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതോടെ രാജ്യച്ച് രോഗബാധതരുടെ എണ്ണം 22,15,704 ആയി. അതേസമയം 24 മണിക്കൂറില്‍ 1007 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 44,386 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം രാജ്യത്തെ രോഗമുക്തരുടെ എണ്ണം തിങ്കളാഴ്ച 15 ലക്ഷം കടന്നു. നിലവില്‍ 6,34,945 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15,35,743 പേര്‍ രോഗമുക്തി നേടി. 68.78 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്.
Keywords: New Delhi, News, National, Trending, Treatment, Death, Patient, Covid 19, Health, Covid 19 number of cases cross 22 lakhs in India
Powered by Info News For You

Comments
Post a Comment