ജീവിതം പഠിക്കാനായി സന്ദര്‍ശക വിസയില്‍ ദുബൈയിലേയ്ക്കയച്ച യുവാവ് ഉല്ലാസ ബോട്ടിലെ പാര്‍ട്ടിയില്‍ തളര്‍ന്നുവീണു; സംസാരിക്കാനാവാതെ കിടന്ന 20കാരനെ തിരിഞ്ഞ് നോക്കാതെ സുഹൃത്തുക്കള്‍ പാട്ടുപാടി നൃത്തം ചെയ്തുകൊണ്ടിരുന്നു, മലയാളി വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത

ദുബൈ: (https://ift.tt/34JZU8P) ജീവിതം പഠിക്കാനായി സന്ദര്‍ശക വിസയില്‍ ദുബൈയിലേയ്ക്കയച്ച യുവാവ് ഉല്ലാസ ബോട്ടിലെ പാര്‍ട്ടിയില്‍ തളര്‍ന്നുവീണു മരിച്ചു. കോഴിക്കോട് ബാലുശ്ശേരി വട്ടോളി ബസാര്‍ കുളത്തിന്റെ മീത്തല്‍ ഹൗസില്‍ നാസര്‍ താഴലെപുരയിലിന്റെ മകന്‍ മുഹമ്മദ് യാസീന്‍(20) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതൃസഹോദരന്‍ പോലീസില്‍ സമീപിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ പിതൃസഹോദരന്‍ മുഹമ്മദ് ഇഖ്ബാലിന്റെ അരികിലെത്തിയ മുഹമ്മദ് യാസീന്‍ ശനിയാഴ്ച വൈകിട്ട് വര്‍ഖയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തുടര്‍ന്ന് കൂട്ടുകാരെല്ലാം ദെയ്‌റയില്‍ ഉല്ലാസ ബോട്ട് യാത്ര നടത്തുകയും ചെയ്തു. 

News, Gulf, World, Dubai, Student, Death, Mystery, Police, Case, Dead Body, Hospital, Malayalee, Mysterious over death of Malayalee students in Dubai

ഞായറാഴ്ച പുലര്‍ച്ചെ നാലിന് മുഹമ്ദ് യാസീന് സുഖമില്ലെന്ന് പറഞ്ഞ് മുഹമ്മദ് ഇഖ്ബാലിന് ഫോണ്‍ കോള്‍ വരികയായിരുന്നു. ദെയ്‌റയിലെ കൂട്ടുകാരാണ് ഫോണ്‍ വിളിച്ചത്. അവിടെയെത്തിയപ്പോള്‍ കൂട്ടുകാരുടെ നായിഫിലെ താമസ സ്ഥലത്ത് മുഹമ്മദ് യാസീന്‍ തളര്‍ന്നുകിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

പ്ലസ് ടു വരെ പഠിച്ച മുഹമ്മദ് യാസീന്‍ വിദ്യാഭ്യാസ കാര്യത്തില്‍ ശ്രദ്ധ ചെലുത്താതെ നാട്ടില്‍ കൂട്ടുകാരോടൊപ്പം കറങ്ങി നടന്നതിനെ തുടര്‍ന്ന് പിതാവ് നാസിര്‍ മകനെ മുഹമ്മദ് ഇഖ്ബാലിന്റെ അരികിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു. അല്‍ഖൂസില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം മുഹമ്മദ് യാസീന് താമസ വീസ എടുക്കാനുള്ള നടപടികളില്‍ ആരംഭിക്കുകയും ചെയ്തു. നാട്ടില്‍ കാണിച്ചിരുന്ന വികൃതിയൊക്കെ മാറി മുഹമ്മദ് യാസീന്‍ ഏറെ ശാന്തത പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹം  പറഞ്ഞു.

15 ദിവസം മുന്‍പാണ് വറഖയില്‍ ഒരു പാര്‍ട്ടിയുണ്ടെന്നു മുഹമ്മദ് ഇഖ്ബാലിനെ അറിയിച്ചത്. ഇന്നലെ വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചു. വൈകിട്ട് ഏഴിന് മുഹമ്മദ് ഇഖ്ബാലിന്റെ കൂട്ടുകാരന്‍ മുഹമ്മദ് യാസീനെ വറഖയില്‍ കൊണ്ടുവിടുകയായിരുന്നു. യാത്രയ്ക്കിടെ മുഹമ്മദ് യാസീന്‍ എന്തോ മരുന്നിനെ കുറിച്ച് കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നത് കേട്ടിരുന്നതായും എന്താണെന്ന് ചോദിച്ചപ്പോള്‍, തനിക്ക് തലവേദനയുണ്ടെന്നും അതിനുള്ള മരുന്നിന്റെ കാര്യമാണ് സംസാരിച്ചതെന്നു മറുപടി നല്‍കിയതായും സുഹൃത്ത് മുഹമ്മദ് ഇഖ്ബാലിനെ അറിയിച്ചിട്ടുണ്ട്. വറഖയില്‍ പാര്‍ട്ടി നടന്ന കെട്ടിടത്തിനരികില്‍ വിട്ട ശേഷം സുഹൃത്ത് മടങ്ങി. അതിനാല്‍, അവിടെയുണ്ടായിരുന്ന കൂട്ടുകാരെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും കൂടുതല്‍ വിവരം അറിയില്ല.

തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രിയോടെ തങ്ങള്‍ ഉല്ലാസ ബോട്ടില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ മുഹമ്മദ് യാസീന്‍ തളര്‍ന്നു കിടക്കുകയായിരുന്നുവെന്ന് ദെയ്‌റയിലെകൂട്ടുകാര്‍ മുഹമ്മദ് ഇഖ്ബാലിനോട് പറഞ്ഞു. മറ്റുള്ളവര്‍ അപ്പോഴും പാട്ടുപാടി നൃത്തം ചെയ്യുകയായിരുന്നു. മുഹമ്മദ് യാസീന് എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍, തളര്‍ച്ച അനുഭവപ്പെട്ടതാണെന്ന് മാത്രമേ അവര്‍ പറഞ്ഞുള്ളൂ. 

സംസാരിക്കാന്‍ പോലും ശേഷിയില്ലാതിരുന്ന മുഹമ്മദ് യാസീനെ ആശുപത്രിയിലെത്തിക്കാള്‍ ആരും തയ്യാറായതുമില്ലെന്ന് സുഹൃത്ത് അറിയിച്ചു. ഇതേ തുടര്‍ന്ന് മുഹമ്മദ് യാസിനെ ദെയ്‌റയിലെ മുറിയിലേയ്ക്ക് എത്തിച്ചുവെന്നും പറഞ്ഞു. പിന്നീട് മുഹമ്മദ് ഇഖ്ബാലിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദുബൈ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. സാദിഖ നാസിറാണ് മാതാവ്. സഹോദരങ്ങള്‍: അഹ് സാന്‍, റസാന്‍.

Keywords: News, Gulf, World, Dubai, Student, Death, Mystery, Police, Case, Dead Body, Hospital, Malayalee, Mysterious over death of Malayalee students in Dubai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?