മഞ്ഞക്കുപ്പായം, മഞ്ഞ ബൈക്ക്, സംഭവം പൊളിയായിരുന്നു, പക്ഷെ നിയമ വിരുദ്ധവും; ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബൈക്കില്‍ ചെത്തിയ യുവതിക്ക് 20,500 രൂപ പിഴ
കൊല്ലം: (https://ift.tt/3ibVL0F) ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ ബൈക്കില്‍ ചെത്തിയ പെണ്‍കുട്ടിയുടെ യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ബൈക്കുടമയ്ക്കും പെണ്‍കുട്ടിക്കും കിട്ടിയത് മോട്ടോര്‍വാഹനവകുപ്പിന്റെ വക 'സമ്മാന'മായി പിഴ. ചലച്ചിത്ര ഗാനത്തിന്റെ അകമ്പടിയോടെ മഞ്ഞക്കുപ്പായവുമണിഞ്ഞ് മഞ്ഞ ബൈക്കില്‍ കറങ്ങിയതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് മോഡലായ പെണ്‍കുട്ടിക്ക് എട്ടിന്റെ പണി കിട്ടിയത്.
കഴിഞ്ഞയാഴ്ച പുന്തലത്താഴത്തായിരുന്നു ബൈക്ക് അഭ്യാസം. വീഡിയോ കണ്ട ചിലര്‍ മോട്ടോര്‍വാഹനവകുപ്പിനും ഇത് കൈമാറിയതോടെയാണ് നടപടിയെടുത്തതെന്ന് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ഡി മഹേഷ് പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കൊട്ടാരക്കര എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഗിയറില്ലാ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണ് കൊല്ലം തട്ടാര്‍കോണം സ്വദേശിയായ പെണ്‍കുട്ടിക്കുണ്ടായിരുന്നത്. ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചാല്‍ ഓടിച്ചയാള്‍ക്കു മാത്രമല്ല ബൈക്കുടമയ്ക്കും പിഴയുണ്ടാകും.
മാത്രമല്ല ബൈക്ക് പരിശോധിച്ചപ്പോള്‍ പലതവണ രൂപമാറ്റം വരുത്തിയതായി കണ്ടെത്തി. ഹെല്‍മെറ്റ് വച്ചിരുന്നില്ല. എല്ലാത്തിനുംകൂടി 20,500 രൂപ പിഴയാണ് കേസെടുത്ത മോട്ടോര്‍വാഹനവകുപ്പ് നിശ്ചയിച്ചത്. പെണ്‍കുട്ടിയുടെ നിലവിലുള്ള ലൈസന്‍സ് റദ്ദ് ചെയ്യാനും നടപടി എടുത്തു.
Powered by Info News For You


Comments
Post a Comment