പുകയിലയില്‍ നിന്ന് കോവിഡ് വാക്സിന്‍; മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളിലെല്ലാം വിജയം, 2021 പകുതിയോടെ തന്നെ വിപണിയിലെത്തുമെന്ന് കമ്പനി

ലണ്ടന്‍: (https://ift.tt/31bfV4g) പല വാക്സിനുകളും മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ച് അതിന്റെ നിര്‍ണായകമായ ഫലങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇതിനിടെ പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി.

News, World, London, Health, Business, Trending, Drugs, Corona virus vaccine from tobacco all set for the human trial

പുകയിലയില്‍ നിന്നുള്ള ഒരുതരം പ്രോട്ടീന്‍ ഉപയോഗിച്ചാണ് വാക്സിന്‍ ഉത്പാദിപ്പിച്ച് എടുത്തിരിക്കുന്നത് എന്നാണ് ഇവരുടെ വാദം. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്സിന്‍ വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

'ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. നല്ലൊരു നാളേക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. അത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ...' - കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കിംഗ്ലി വീറ്റണ്‍ പറയുന്നു.

ഇപ്പോള്‍ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും. വിജയിച്ചാല്‍ 2021 പകുതിയോടെ തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണ് ഇവര്‍ പറയുന്നത്.
   
Keywords: News, World, London, Health, Business, Trending, Drugs, Corona virus vaccine from tobacco all set for the human trial


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?