2020-21 വര്‍ഷത്തെ എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: (https://ift.tt/2XGvsIj) എംസിഎ പ്രവേശന പരീക്ഷ റദ്ദാക്കി. കേരളത്തിലെ എ ഐ സി ടി ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2020-21 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് റെഗുലര്‍ (എംസിഎ റെഗുലര്‍) പ്രവേശന പരീക്ഷയാണ് റദ്ദാക്കിയത്. കോവിഡിന്റെ പശ്ചാതലത്തിലാണ് പരീക്ഷകള്‍ റദ്ദാക്കിയത്.
റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് വിദ്യാര്‍ത്ഥികളുടെ യോഗ്യത പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും. ഓഗസ്റ്റ് 31 ന് മുമ്പ് യോഗ്യത നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. വിശദ വിവരങ്ങള്‍ wwwibscenetre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Powered by Info News For You

Comments
Post a Comment