സമൂഹമാധ്യമങ്ങളിലെ ആശയപ്രചരണത്തില്‍ ധാര്‍മികതയും നൈതികതയും ലംഘിക്കരുതെന്ന് സി പി എം സംസ്ഥാന കമ്മിറ്റി 2012 ഡിസംബറില്‍ അംഗീകരിച്ച രേഖ സൈബര്‍ സഖാക്കള്‍ കാറ്റില്‍ പറത്തുന്നു
തിരുവനന്തപുരം: (www.kvartha.com 13.08.2020) തങ്ങള്‍ക്കെതിരെ എതിര്‍ശബ്ദം ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതില്‍ ഇടത് വലത് മുന്നണികളും ബി ജെപിയും ഒട്ടും പിന്നിലല്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അണികളും എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച് സി പി എം സംസ്ഥാന കമ്മിറ്റി 2012 ഡിസംബര്‍ 29, 30 തിയതികളില്‍ ചര്‍ച്ച ചെയ്ത മാര്‍ഗ രേഖ പുറത്തിറക്കിയിട്ടുണ്ട്.
നവമാധ്യമങ്ങളിലൂടെ ഇടതുപക്ഷ രാഷ്ട്രീയം കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്, അത് ലക്ഷ്യമാക്കിയാണ് രേഖ തയ്യാറാക്കിയത്. 'ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും വഴിയുള്ള ആശയപ്രചരണത്തില്‍ നാം ഏര്‍പ്പെടുമ്പോള്‍ ധാര്‍മികതയുടെയും നൈതികതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം' ഇതാണ് മാര്‍ഗരേഖയില്‍ പറയുന്ന പ്രധാനകാര്യം.
എന്നാല്‍ പോരാളി ഷാജിമാരും സൈബര്‍ കമ്മ്യൂണ്‍ പോലുള്ള ഗ്രൂപ്പുകളും എന്താണ് ചെയ്യുന്നതെന്ന് ഇതുവരെയുള്ള അവരുടെ പോസ്റ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പ്രതിപക്ഷ ബഹുമാനമില്ലാതെ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെയും പാര്‍ലമെന്ററി പദവികളില്‍ കഴിയുന്നവരെയും സാംസ്‌ക്കാരിക, സിനിമാ പ്രവര്‍ത്തകരെയും ഉന്നത ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുകയും തരംതാണ രീതിയില്‍ ട്രോളുകയും ചെയ്യുന്നത് വഴി ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം എത്രത്തോളം ജീര്‍ണിച്ചതാണെന്ന് വ്യക്തമാകും. സ്വന്തം തെറ്റുകള്‍ തിരുത്തേണ്ടതിന് പകരം എതിര്‍ പാര്‍ട്ടികള്‍ മുമ്പ് ചെയ്ത തെറ്റുകള്‍ ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കുകയാണിവര്‍. അതിനെതിരെയാണ് സി പി ഐ മുഖപത്രമായ ജനയുഗം പത്രത്തിന്റെ ബുധനാഴ്ചത്തെ എഡിറ്റോറിയല്‍. തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്ന് മാര്‍ഗരേഖകള്‍ ഉണ്ടാക്കുകയും അത് പ്രായോഗിക തലത്തില്‍ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് ഏത് പ്രസ്ഥാനത്തിനായാലും ദോഷം ചെയ്യും.
ആശയസംവാദങ്ങളില്‍ സി പി എമ്മിനെ പോലെ ശക്തമായ ഇടത്പക്ഷ പ്രസ്ഥാനം കേരളത്തിലില്ല. എന്നാല്‍ പലപ്പോഴും അത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാറില്ലെന്ന് മാത്രം. വനിതാ മതിലിനെ പിന്തുണച്ച നടി മഞ്ജു വാര്യര്‍ പിന്നീട് പിന്‍മാറിയപ്പോള്‍ അവര്‍ക്കെതിരെ സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ആക്രമണം ഏറെ നിന്ദ്യമായിരുന്നു. അവരുടെ പൂര്‍വ്വകാല ജീവിതം വരെ ചികഞ്ഞ് അപമാനിച്ചു. അതുവരെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലും പരിപാടികളിലും ഒരു പൈസ പോലും വാങ്ങാതെ സഹകരിക്കുകയും സര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണത്തിനായി പരസ്യങ്ങളില്‍ അഭിനയിച്ചതും സഖാക്കള്‍ മറന്നത് മനസ്സിലാക്കാം. എന്നാല്‍ ആ സഖാക്കളെ ശാസിക്കാനോ, തിരുത്താനോ നേതൃത്വം തയ്യാറായില്ല. മഞ്ജു വാര്യരെ കണ്ടല്ലല്ലോ സി പി എമ്മും സര്‍ക്കാരും വനിതാ മതില്‍ തീര്‍ക്കാന്‍ ഇറങ്ങിയത്. അവരെ പോലെയുള്ളവരുടെ പിന്തുണയില്ലാതെ എത്രയോ മനുഷ്യമതിലുകള്‍ തീര്‍ത്തപ്രസ്ഥാനമാണിത് എന്ന ബോധം പോലും ഇല്ലാതെ പോയി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയാന്‍ ഇനിയും തയ്യാറായിട്ടില്ല. പ്രതികളുമായി ചങ്ങാത്തം ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ആദ്യമേ മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചോദ്യം ചോദിക്കുക എന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. അതില്‍ കഴമ്പുണ്ടെങ്കില്‍ ഭരണാധികാരികളായാലും നേതാക്കളായാലും ഉദ്യോഗസ്ഥരായാലും മറുപടി നല്‍കണം. അല്ലാതെ സി പി എം സൈബര്‍ ഗുണ്ടയായ ഞാന്‍ ഫെയിസ്ബുക്ക്, വാട്‌സാപ്പ് വഴി സ്ഥാപിതമായ സ്വന്തം അക്കൗണ്ട് വഴി കേരളത്തിലെ മാധ്യമതെമ്മാടികള്‍ പാര്‍ട്ടിക്കും നേതൃത്വത്തിനും എതിരെ കാട്ടിക്കൂട്ടുന്ന കള്ളവാര്‍ത്തകളും ദുഷ്പ്രചരണങ്ങളും അതേ ശൈലിയില്‍ തുറന്ന് കാട്ടികയും അര്‍ഹിക്കുന്ന ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യുമെന്ന് സത്യം ചെയ്യുന്നു, എന്ന് പറയുന്നത് ആശയസംവാദത്തിനുള്ള ശേഷിയില്ല എന്ന് വിളിച്ചുകൂവുന്നതിന് തുല്യമാണ്.

Keywords: CPM followers ignore state committee's guidelines about social media interaction, Social Media, CPM, CPI, Facebook, Discussion, Manjuwariyar, Porali Shaji, Guideline, CPM followers, Media.
Powered by Info News For You

Comments
Post a Comment