അഹമ്മദാബാദിലെ കോവിഡ് -19 ആശുപത്രിയില്‍ തീ പിടിച്ച് എട്ട് പേര്‍ മരിച്ചു
അഹമ്മദാബാദ്: (https://ift.tt/3ibVL0F) അഹമ്മദാബാദിലെ കോവിഡ് -19 ആശുപത്രിയില്‍ തീ പിടുത്തമുണ്ടായി എട്ട് പേര്‍ മരിച്ചു. 40ഓളം രോഗികളെ അപകടത്തെ തുടര്‍ന്ന് സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. രോഗികളുടെ കുടുംബാംഗങ്ങളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: News, National, India, Ahmadabad, Hospital, Fire, Treatment, Covid-19, Health, Prime Minister, Fire Force, 8 Dead After Fire Breaks Out At Covid-19 Hospital In AhmedabadSaddened by the tragic hospital fire in Ahmedabad. Condolences to the bereaved families. May the injured recover soon. Spoke to CM @vijayrupanibjp Ji and Mayor @ibijalpatel Ji regarding the situation. Administration is providing all possible assistance to the affected.
— Narendra Modi (@narendramodi) August 6, 2020
Powered by Info News For You

Comments
Post a Comment