കോവിഡ് 19; കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സമീപത്തെ സപ്ലൈകോ അടച്ചുപൂട്ടി; എം പി ഉദ്ഘാടനം ചെയ്ത ഓണച്ചന്തയും അടച്ചു; ജീവനക്കാര്‍ ക്വാറന്റൈനില്‍

കാസര്‍കോട്: (www.kasargodvartha.com 28.08.2020) ജനറല്‍ ആസ്പത്രിക്ക് സമീപത്തെ സപ്ലൈകോയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സപ്ലൈകോ അടച്ചിടുകയും ജീവനക്കാര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സപ്ലൈകോയിലെ 11 ജീവനക്കാരാണ് നിരീക്ഷണത്തിൽ പോയത്.
കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച ഓണച്ചന്തയും കോവിഡ് സ്ഥിരീകരിച്ചതോടെ പൂട്ടി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യാണ് ഓണച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇവിടെ ജോലി ചെയ്ത ആറ് ജീവനക്കാർ ക്വാറന്റൈനില്‍ പോവുകയും ചെയ്തു. 

Kerala, News, Kasaragod, Supplyco, Onam Market, COVID, Corona, Virus, Positive, Manager, Closed, Employees, Quarantine, MP, COVID to General Manager; Supplyco and Onam bazaar inaugurated by MP also closed; Employees in quarantine.

ഓണത്തിന് ഏതാനും ദിവസം ബാക്കിനില്‍ക്കെ സപ്ലൈകോയും ഓണച്ചന്തയും പൂട്ടിയത് ജനങ്ങളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്നവര്‍ക്ക് ഓണമാഘോഷിക്കാന്‍ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സപ്ലൈകോയും ഓണച്ചന്തയും മാത്രമാണ് ആശ്രയം. ഇനി സാധനങ്ങള്‍ വാങ്ങണമെങ്കില്‍ കാസര്‍കോട് നഗരത്തില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപം ഗള്‍ഫ് ബസാറിലുള്ള സപ്ലൈകോ മാത്രമാണുള്ളത്. ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല ആളുകളെ അകത്തേക്ക് കടത്തിവിടുന്നതിന് കടുത്ത നിയന്ത്രണങ്ങളുമുണ്ട്. 

ഒരേ സമയം അഞ്ചുപേരെ വീതം മാത്രമാണ് അകത്തേക്ക് കടത്തുന്നത്. ഈ അഞ്ചുപേര്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് വന്നാല്‍ മാത്രമേ തുടര്‍ന്ന് അഞ്ചുപേര്‍ എന്ന ക്രമത്തില്‍ കടത്തിവിടുന്നുള്ളൂ. ഇതിനായി പുറത്ത് മണിക്കൂറുകളോളം കാത്തിരിക്കണം. ക്യൂനിന്ന് മടുത്ത് സാധനങ്ങള്‍ വാങ്ങാതെ പല ഉപഭോക്താക്കള്‍ക്കും തിരിച്ചുപോകേണ്ടിവരികയാണ്. പുതിയ ഓണച്ചന്ത നടത്താന്‍ ആരും മുന്നോട്ടുവന്നിട്ടില്ല. ഇത്തവണ ഇനി കാസര്‍കോട്ട് ഓണച്ചന്ത ഉണ്ടാകുമോയെന്ന കാര്യം സംശയത്തിലാണ്.

അതെ സമയം വെള്ളിയാഴ്ച അണുനശീകരണം നടത്തി ശനിയാഴ്ച ഓണച്ചന്തയും  സപ്ലൈകോയും ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് സപ്ലൈകോ മാനേജർ അറിയിച്ചു. 

Keywords: Kerala, News, Kasaragod, Supplyco, Onam Market, COVID, Corona, Virus, Positive, Manager, Closed, Employees, Quarantine, MP, COVID to General Manager; Supplyco and Onam bazaar inaugurated by MP also closed; Employees in quarantine.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?