ജന്‍മദിനാഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്-19 സ്ഥിരീകരിച്ചു, സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പ്രമുഖര്‍

ലണ്ടന്‍: (https://ift.tt/2Qn3I7w) ജന്‍മദിനാഘോഷത്തിന് പിന്നാലെ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിരവധി പ്രമുഖരും ഉള്‍പ്പെടുന്നു. ജമൈക്കന്‍ മാധ്യമങ്ങളാണ് ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ച കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ചതോടെ ബോള്‍ട്ട് ഐസൊലേഷനിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

News, World, Sports, Players, Health, Covid-19, Trending, Usain Bolt tests positive for COVID-19 after celebrating birthday in Jamaica

വെള്ളിയാഴ്ചയാണ് ബോള്‍ട്ട് 34-ാം ജന്‍മദിനം ആഘോഷിച്ചിരുന്നത്. പിതാവായശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ ജന്‍മദിനം കൂടിയായിരുന്നു ഇത്. റഹീം സ്റ്റെര്‍ലിംഗിന് പുറമെ ബയേര്‍ ലെവര്‍കൂസന്‍ വിംഗര്‍ ലിയോണ്‍ ബെയ്ലി, ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നറ്റ് സംഘടിപ്പിച്ച ജന്‍മിദനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാസ്‌കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ബോള്‍ട്ടിന്റെ ജന്‍മദിനാഘോഷം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജന്‍മദിനാഘോഷത്തിന് ഏതാനും ദിവസം മുമ്പാണ് താരം കോവിഡ് പരിശോധനക്ക് വിധേയനയാത്.  പിന്നീടാണ് ഫലം പോസറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

Keywords: News, World, London, Sports, Players, Health, Covid-19, Trending, Usain Bolt tests positive for COVID-19 after celebrating birthday in Jamaica

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?