ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി; സെപ്തംബര്‍ 19 ന് തുടങ്ങും, ചൈനീസ് സ്പോണ്‍സറെ മാറ്റില്ല


ന്യൂഡെല്‍ഹി: (https://ift.tt/2EKmJhH) ഈ വര്‍ഷത്തെ ഐപിഎല്‍ ഇന്ത്യന്‍ (പ്രീമിയര്‍ ലീഗ്) വിദേശത്തു നടത്താന്‍ സര്‍ക്കാര്‍ അനുമതി ആയി. ഐപിഎല്ലിന്റെ ചൈനീസ് സ്‌പോണ്‍സറായി വിവോ തുടരും. ഐപിഎല്‍ ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം. യുഎഇ യിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഒരു ടീമില്‍ പരമാവധി 24 കളിക്കാരാവും ഉണ്ടാകുക. 10 ദിവസം രണ്ടു മത്സരങ്ങള്‍ വീതം നടക്കും. പകല്‍ മത്സരം ഉച്ചക്ക് ശേഷം 3:30 ന് തുടങ്ങാനാണ് തീരുമാനം.

News, National, India, New Delhi, IPL, Sports, Cricket, UAE, BCCI, IPL 2020 Chinese company Vivo remain as sponsor matches will be conducting UAE

ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു. 13-ാം സീസണ്‍ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10വരെയാവും നടക്കുക. രാവിലെ 7.30 മുതലാവും മത്സരം ആരംഭിക്കുക. ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കാത്ത ആദ്യ ഐപിഎല്‍ സീസണാവും ഇത്.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. അന്താരാഷ്ട്ര വിമാന സര്‍വീസിന് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ട്വന്റി 20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്‍ നടത്താനുള്ള നീക്കം ബിസിസിഐ സജീവമാക്കിയത്.

Keywords: News, National, India, New Delhi, IPL, Sports, Cricket, UAE, BCCI, IPL 2020 Chinese company Vivo remain as sponsor matches will be conducting UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?