പോളിടെക്‌നിക് കോളേജുകളില്‍ പ്ലസ്ടു, ഐടിഐ ജയിച്ചവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി; അപേക്ഷ അയക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17
തിരുവനന്തപുരം: (https://ift.tt/3fVLbJO) പോളിടെക്‌നിക് കോളേജുകളില്‍ പ്ലസ്ടു, ഐടിഐ ജയിച്ചവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക് കോളേജുകളിലാണ് എന്‍ജിനീയറിങ്/ടെക്‌നോളജി ഡിപ്ലോമ സ്ട്രീമിലെ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷിക്കാവുന്നത്. മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. രണ്ടുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. കേരളത്തില്‍ യോഗ്യതാ പരീക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കും കേരളീയര്‍ക്കും അപേക്ഷിക്കാം.
പ്ലസ്ടു/വി എച്ച് എസ് ഇ/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് മൂന്ന് സയന്‍സ് വിഷയങ്ങള്‍ക്കോരോന്നിനും 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍, എന്‍ സി വി ടി/എസ് സി വി ടി/കെ ജി സി ഇ രണ്ടുവര്‍ഷ മെട്രിക് കോഴ്‌സ്, മൊത്തം 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് 17 വരെ https://ift.tt/33vjqFj വഴി നല്‍കാം.
Powered by Info News For You

Comments
Post a Comment