എറണാകുളത്ത് 16 കാരി കൂട്ടമാനഭംഗത്തിനിരയായി, യുപി സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: (https://ift.tt/2Qn3I7w) 16 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ യുപി സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മഞ്ഞുമ്മലിലാണ് സംഭവം. ഉത്തര്‍പ്രദേശ് റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. 

News, Kerala, Kochi, Ernakulam, Molestation, Migrant, Accused, Police, Arrested, Case, Girl, Court, 16 year old get molested in Ernakulam, Three arrested

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പോലീസ് വ്യക്തമാക്കി. മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ പലതവണകളായി കൂട്ട പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതികള്‍. കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ അധികൃതരുടെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് കേസെടുത്തു.

എറണാകുളം എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള ഏലൂര്‍ സിഐ മനോജ്, എസ്‌ഐ സുദര്‍ശന്‍ ബാബു, എഎസ്‌ഐമാരായ സലിം, സുനില്‍കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

കേസില്‍ ഇനിയും അതിഥിത്തൊഴിലാളികളായ മൂന്നു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടതായാണ് വിവരമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kochi, Ernakulam, Molestation, Migrant, Accused, Police, Arrested, Case, Girl, Court, 16 year old get molested in Ernakulam, Three arrested 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?