വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1686.53 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: (www.kvartha.com 06.08.2020) തദ്ദേശസ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് ഇനത്തിലും റോഡ് - റോഡിതര സംരക്ഷണ ഫണ്ടിനത്തിലുമായി 1686.53 കോടി രൂപ അനുവദിച്ചു. ഇതില്‍ 705.25 കോടി രൂപയാണ് ഡെവലപ്പ്‌മെന്റ് ഫണ്ട്. രണ്ടാംഗഡുവിന്റെ പകുതിയാണ് കഴിഞ്ഞ മാസം അനുവദിച്ചത്. ഈ 705.25 കോടി രൂപയോടെ രണ്ടാംഗഡു പൂര്‍ണമായും അനുവദിച്ചിരിക്കുകയാണ്. 

981 കോടി രൂപ മെയിന്റനന്‍സ് ഗ്രാന്റാണ്. ഇതില്‍ 294.38 കോടി രൂപ നോണ്‍ റോഡ് ഫണ്ടും 686.89 കോടി രൂപ റോഡ് ഫണ്ടുമാണ്. മെയിന്റനന്‍സ് ഗ്രാന്റിന്റെ രണ്ടാമത്തെ ഗഡുവാണിത്. ആശുപത്രികളുടെയും മറ്റും മെയിന്റനന്‍സിന് നോണ്‍ റോഡ് ഫണ്ട് തുക പ്രയോജനപ്പെടുത്താവുന്നതാണ്.

പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഈ ഫണ്ടുകള്‍ പ്രയോജനപ്പെടും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്തും സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിക്കുകയാണ്.

Keywords: An amount of 1686.53 crore has been sanctioned to the local bodies for development activities,Thiruvananthapuram,News,Funds,Politics,Hospital,Road,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?