ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തില്ല: 14കാരന്‍ കെട്ടിതൂങ്ങി ജീവനൊടുക്കി


പയ്യന്നൂര്‍ (www.evisionnews.co): ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ തുടര്‍ന്ന് പതിനാലുകാരന്‍ തൂങ്ങി മരിച്ചു. കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ കുതിരുമ്മല്‍ രതീഷിന്റെ മകന്‍ ദേവനന്ദു (14) വിനെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാത്രി മൊബൈലില്‍ കളിക്കുന്നതിനിടെ രതീഷ് വഴക്ക് പറഞ്ഞിരുന്നു. ഉടന്‍ തന്നെ മുറിയില്‍ കയറി കതകടച്ചു. എന്നാല്‍ കാലത്ത് വാതില്‍ തുറക്കാത്തത്തിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തേക്ക് മാറ്റി.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?