പാലത്തായി പീഢനക്കേസ്; ഇരയായ പെൺകുട്ടിയുടെ മാതാവിന്റെ ഹരജി 14 ന് പരിഗണിക്കും
തലശേരി: (www.kvartha.com 12.08.2020) ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പാലത്തായി കേസിലെ പ്രതിയായ അധ്യാപകനും ബി ജെ പി നേതാവുമായ കടവത്തൂർ കുറുങ്ങാട്ട് പത്മരാജനു ജാമ്യം ലഭിച്ചതിനെതിരെ ഇരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജി 14 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
90 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പത്മരാജൻ എന്ന പപ്പൻ മാഷ് ഇപ്പോൾ ജാമ്യത്തിലാണുള്ളത്. പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് വീണ്ടും പരിഗണിക്കുക.
ഇതിനിടെ പാലത്തായി പീഢനകേസിൽ ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. കോടതി നിർദ്ദേശത്താലുള്ള രണ്ടാം ഘട്ട അന്വേഷണം പുരോഗമിച്ചു വരികയാണ്. തികച്ചും ശാസ്ത്രീയമായ അന്വേഷണമാണ് കേസിന്റെ രണ്ടാം ഘട്ടത്തിൽ നടന്നുവരുന്നത്.
ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്. ഇതിനിടെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിലെ സുപ്രധാന തെളിവുകളായ പ്രതിയുടേതുൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടേയും സി സി ടിവി ദൃശ്യങ്ങളുടേയും ഫോറൻസിക് റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Keywords: Kerala, News, Palathai, Molestation Case, Mother, Teacher, Victim, Student, BJP, Bail, Petition, Court, Crime Branch, Palathai Molestation case; Petition of the mother of victim will be considered on the 14th.
Powered by Info News For You

Comments
Post a Comment