ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ പവര്‍ ബാങ്ക്; കിട്ടിയത് വില കൂടിയ ഫോണ്‍
മലപ്പുറം: (https://ift.tt/3iTtI6Q) ആമസോണില്‍ 1400 രൂപയുടെ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വിലകൂടിയ മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാബില്‍ നാഷിദിനാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍ തിരികെ നല്‍കുന്നതിന് ആമസോണിനെ ബന്ധപ്പെട്ടെങ്കിലും നാഷിദിന്റെ സത്യസന്ധത മാനിച്ച് ഫോണ്‍ തിരിച്ചുനല്‍കേണ്ടതില്ല എന്നായിരുന്നു ആമസോണിന്റെ മറുപടി.
ആഗസ്റ്റ് 10 നാണ് ഷവോമിയുടെ 1400 രൂപ വിലയുള്ള പവര്‍ ബാങ്ക് നാഷിദ് ബുക്ക് ചെയ്തത്. ആഗസ്റ്റ് 15 ന് സാധനം എത്തി. അത് പവര്‍ ബാങ്കിന് പകരം ഷവോമി റെഡ് മി എട്ട് എ ഡ്യുവല്‍ ഫോണിയായിരുന്നു. അതിന്റെ വില 8000 രൂപയും. ഉടന്‍ തന്നെ തനിക്ക് കിട്ടിയ സാധനത്തിന്റെ ഫോട്ടോ എടുത്ത് നബീല്‍ ആമസോണിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തെറ്റുപറ്റിയത്തില്‍ ആമസോണ്‍ ക്ഷമാപണം നടത്തുകയും ഫോണ്‍ നബീലിനോട് ഉപയോഗിച്ചോളാന്‍ മറുപടി നല്‍കുകയും ചെയ്തു.
സ്വാതന്ത്രദിനത്തില്‍ അപ്രതീക്ഷിതമായി സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് നാഷിദ്. തനിക്ക് ലഭിച്ച സമ്മാനം സഹോദരിക്ക് ഓണ്‍ലൈന്‍ പഠനത്തിന് വേണ്ടി നല്‍കാനാണ് നാഷിദിന്റെ തീരുമാനം.
Powered by Info News For You

Comments
Post a Comment