യുപിയില്‍ 13 കാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

ലഖ്നൗ: (https://ift.tt/3fVLbJO) യുപിയില്‍ 13 കാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ലഖിംപുര്‍ ഖേരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നെന്ന് പിതാവ് ആരോപിച്ചു. അറസ്റ്റിലായ പ്രതിയുടെ കരിമ്പ് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

News, National, India, Uttarpradesh, BJP, BSP, Girl, Killed, Molestation, Police, Case, Accused, Arrested, Crime, 13-Year-Old Molested, Killed In UP

വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലില്‍ കരിമ്പ് പാടത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കണ്ണുകള്‍ ചൂഴ്ന്ന്, നാവ് മുറിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചതെന്ന് പിതാവ് പറഞ്ഞു. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞയാഴ്ച ഹാപ്പുരില്‍ ആറുവയസ്സുകാരിയും ബലാത്സംഗത്തിനിരയായിരുന്നു.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. മുന്‍ സര്‍ക്കാറും ബിജെപി സര്‍ക്കാറും യാതൊരു വ്യത്യാസമില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ കീഴില്‍ ദലിതുകള്‍ക്കെതിരെയുള്ള ആക്രമണം പാരമ്യത്തിലാണെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു.

Keywords: News, National, India, Uttarpradesh, BJP, BSP, Girl, Killed, Molestation, Police, Case, Accused, Arrested, Crime, 13-Year-Old Molested, Killed In UP

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?