മരിച്ചവര്‍ക്കാര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളില്ല; യു എ ഇയില്‍ 12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനെടുത്ത് കൊറോണ വൈറസ്

ദുബൈ: (www.kvartha.com 22.08.2020) യു എ ഇയില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. എമറാത്തി കുടുംബത്തിലെ മാതാപിതാക്കളും അവരുടെ മകളും മറ്റ് രണ്ട് കുടുംബാംഗങ്ങളുമാണ് മരണത്തിന് കീഴടങ്ങിയതെന്ന് ഡോ. മുഹമ്മദ് അല്‍ ഉറാഖി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് അല്‍ ഉറാഖി
Image Credit: Khaleej Times

യു എ ഇയിലെ ഒരു പ്രാദേശിക ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍ ഇക്കാര്യം പറയുന്നതിന്റെ വീഡിയോയും ഖലീജ്‌ടൈംസിന്റെ ഓണ്‍ലൈനില്‍ ചേര്‍ത്തിട്ടുണ്ട്. പിതാവിലൂടെയാണ് വീട്ടുകാര്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചത്. സര്‍വ്വീസ് ചെയ്യാന്‍ കൊടുത്ത കാറുമായി വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

സര്‍വ്വീസിംഗ് സെന്ററിലെ ജീവനക്കാര്‍ക്ക് കാര്‍ കൈമാറിയ ശേഷം മണിക്കൂറുകളോളം ഇയാള്‍ അവിടെ കാത്തിരുന്നിരുന്നു. എന്നാല്‍ മാസ്‌ക്കും ഗ്ലൗസും ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്തിരുന്നു. അവിടെ നിന്ന് വീട്ടിലെത്തിയപ്പോള്‍ ചില ബന്ധുക്കള്‍ എത്തിയിരുന്നു. അവരോട് കുറേനേരം സംസാരിച്ചിരുന്നു. അതിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോള്‍ പോസിറ്റീവാണെന്ന് വ്യക്തമായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയും മരണത്തിന് കീഴടങ്ങി- ഡോക്ടര്‍ പറഞ്ഞു.

ഭാര്യ മരിച്ച് അധിക ദിവസം കഴിയുന്നതിന് മുമ്പ് മകളും മറ്റ് രണ്ട് കുടുംബാംഗങ്ങളും മരിച്ചു. 12 ദിവസങ്ങള്‍ക്കിടെയാണ് ഈ അഞ്ച് മരണങ്ങളും സംഭവിച്ചത്. എന്നാല്‍ ചെറിയ കുട്ടിക്ക് രോഗം ഭേദമായി. മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട കുട്ടി അമ്മാവനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. മരിച്ച അഞ്ച് പേര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളൊന്നും ഇല്ലായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു. യു എ ഇയില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുകയാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 370 പേരാണ് മരിച്ചത്.

Keywords: COVID -19: Coronavirus claims 5 of an Emarati family in 12 days, UAE, Dubai, Emarati, Death,  Coronavirus, Hospital, Car, Family, Serious illness, Child.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?