കോവിഡ് ബാധിച്ച് ഉപ്പള സ്വദേശി മരിച്ചു: കാസര്‍കോട് ജില്ലയില്‍ മരണം 12ആയി
കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. വൃക്കസംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് മരണസംഖ്യ 12ആയി. എന്നാല്‍ ഔദ്യോഗികമായി സര്‍ക്കാര്‍ കണക്കില്‍ ആറു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രണ്ടുമരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മരിച്ചവരില്‍ രോഗഉറവിടം കണ്ടെത്താനാവാത്തതും ആശങ്ക പരത്തുകയാണ്.
Powered by Info News For You

Comments
Post a Comment