12 മാസമായി ആചാര സ്ഥാനികമാർക്കും കോലധാരികൾക്കുമുള്ള സർക്കാർ വേതനം മുടങ്ങി; തീയ്യ സമുദായ സംരക്ഷണ സമിതി 6 ലക്ഷം രൂപയുടെ ഓണ കോടിയും ഓണക്കിറ്റും നൽകും

പെരിയ: (https://ift.tt/2CAlWPx) 12 മാസത്തോളമായി സർക്കാർ അചാര സ്ഥാനികന്മാർക്ക് നൽകിവരുന്ന വേതനം മുടങ്ങി കിടക്കുന്ന സാഹചര്യത്തിൽ വേതനം ഓണത്തിനു മുമ്പായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.


കോവിഡ് മൂലം ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളും അനുബന്ധ പരിപാടികളും മുടങ്ങിയ സാഹചര്യത്തിൽ ക്ഷേത്ര സ്ഥാനികന്മാരും, കോലധാരികളും അവരുടെ കുടുംബങ്ങളും പട്ടിണിയുടെ വക്കിൽ എത്തിയിരിക്കുകയാണ്.

കണ്ണൂർ, കാസർകോട് ജില്ലയിലെ സമുദായ ക്ഷേത്രങ്ങളിലെ 600 ഓളം വരുന്ന ആചാര സ്ഥാനികർക്കും, ആസ്ഥാനത്തിന്റെ ചുറ്റുമുള്ള ഇതര സമുദായ സ്ഥാനികന്മാർക്കും കോലധാരികൾക്കും ഓണത്തോടനുബന്ധിച്ച് ആഗസ്ത് 21ന് രാവിലെ 10 മണിക്ക് പെരിയ എസ് എൻ കോളേജിൽ വെച്ച് 6 ലക്ഷം രൂപ മുടക്കി ഓണ കോടിയും, ഓണകിറ്റും നൽകുവാൻ ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി തീരുമാനിച്ചതായി ഭാരവാഹികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

ചടങ്ങ് ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് സി രാജൻ പെരിയ ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരികളായ കപ്പണക്കാൽ കുഞ്ഞി കണ്ണൻ ആയത്താർ, ചന്ദ്രശേഖര കാരണവർ, സമിതി ജനറൽ സെക്രട്ടറി നാരായണൻ ചൂരിത്തോട്, ട്രഷറർ വി വി കുഞ്ഞിരാമൻ, ആചാര - അദ്ധ്യാത്മിക - സാംസ്കാരിക രംഗത്തെ പ്രമുഖർ, സംഘനയുടെ വിവിധ മേഖലകളിലെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.


കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

Keywords: News, Kerala, Kasaragod, Onam Kit, government, COVID19, Government pays for ritual locals suspended for 12 months; Theeya Community Protection Committee's Onam kit worth Rs 6 lakh will be given
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?