വന്ദേഭാരത് വിമാനങ്ങളിലൂടെ സ്വപ്‌ന 10 കോടിയുടെ വിദേശ കറന്‍സി ദുബൈയിലേക്ക് കടത്തിയെന്ന് മൊഴി; അഞ്ച് വിദേശികളെ തേടി അന്വേഷണ സംഘം
തിരുവനന്തപുരം: (www.kvartha.com 15.08.2020) ദുബൈയില്‍ നിന്ന് സ്വര്‍ണം കേരളത്തിലേക്ക് കടത്തിയതിന് പുറമേ ഇവിടെ നിന്ന് വിദേശ കറന്‍സികള്‍ അവിടേക്ക് എത്തിച്ചെന്ന് സ്വപ്‌നാ സുരേഷ് മൊഴി നല്‍കി. എന്‍ ഐ എയും യു എ ഇ പൊലീസും സംയുക്തമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് അന്വേഷണം ആരംഭിച്ചു.
പ്രവാസികളെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ പോയ വന്ദേഭാരത് വിമാനങ്ങളില്‍ അഞ്ച് വിദേശികള്‍ സ്വപ്‌നയുടെ ശുപാര്‍ശപ്രകാരം പോയിട്ടുണ്ട്. അവര്‍ വഴിയാണ് കറന്‍സികള്‍ കടത്തിയെന്നാണ് മൊഴി. ഇവരുടെ ബാഗുകള്‍ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. അതിലൂടെ മാത്രമേ സ്വപ്‌നയ്ക്ക് കസ്റ്റംസിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
വിദേശികള്‍ക്ക് പോകാന്‍ ടിക്കറ്റെടുത്ത് നല്‍കിയത് യു എ ഇ കോണ്‍സുലേറ്റില്‍ നിന്നാണെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. അന്വേഷണ സംഘങ്ങള്‍ ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വിശദമായ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനും ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. തിരുവനന്തപുരം, ഹൈദരാബാദ്, കൊച്ചി, ചെന്നൈ വിമാനത്താവളങ്ങള്‍ വഴി വന്ദേഭാരത് മിഷനിലൂടെ വിദേശികളെ ദുബായിലേക്ക് അയയ്ക്കാന്‍ സ്വപ്ന നേരിട്ട് ശ്രമിച്ചതിന്റെ രേഖകളും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവര്‍ പലയിടത്ത് നിന്നും വിദേശ കറന്‍സികള്‍ ധാരാളം സംഘടിപ്പിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി ബാങ്ക് ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ 8034 യുഎസ് ഡോളറും 711 ഒമാന്‍ റിയാലും മാത്രമാണ് കണ്ടെത്തിയത്. എന്‍ ഐ എയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും ദിവസം സ്വപ്നയെ ചോദ്യം ചെയ്തിട്ടും വിദേശ കറന്‍സികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല.
തിരുവനന്തപുരം കരമനയിലെ സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്‌ന ഒരു ലക്ഷം ഡോളര്‍ മാറിയിരുന്നതായി ഇയാള്‍ എന്‍ ഐ എയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതി കരാര്‍ ലഭിച്ച യുണിടാക്കിലെ ഉന്നതനാണ് ഡോളറിന് തുല്യമായ ഇന്ത്യന്‍ കറന്‍സി ബാങ്കിന് നല്‍കിയത്. കറന്‍സി ഡോളറാക്കി നല്‍കിയില്ലെങ്കില്‍ യു എ ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടുകള്‍ മറ്റ് ബാങ്കുകള്‍ക്ക് നല്‍കുമെന്നും ഹൈദരാബാദില്‍ തുടങ്ങാന്‍ പോകുന്ന കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ ബാങ്കിന് താരാമെന്നും പറഞ്ഞാണ് ഭീഷണി മുഴക്കിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ ഡോളറുകള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ട്. പണം അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ഡോളര്‍ നേരിട്ടാണ് വാങ്ങിയത്. യു എ ഇയിലെ ബാങ്കുകളില്‍ സ്വപ്‌നയ്ക്ക് അക്കൗണ്ട് ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
സ്വപ്‌ന പണം കൊടുത്ത് വിട്ടെന്ന് പറയുന്ന വിദേശികളെ കുറിച്ചുള്ള അന്വേഷണം എന്‍ ഐ എയും യു എ ഇ പൊലീസും ആരംഭിച്ചിട്ടുണ്ട്. അവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താനാകൂ. കേവലം സ്വര്‍ണക്കടത്തില്‍ നിന്ന് ഭീകരവാദ സംഘടനകള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിലേക്കും രാജ്യത്ത് സാമ്പത്തിക അരഷ്ടിതാവസ്ഥ സൃഷിടിക്കുന്നതിലേക്കും നീങ്ങിയ കേസ് ഇപ്പോള്‍ വിദേശ നാണ്യ വിനിമയ ചട്ടലംഘനത്തിലേക്കും നീങ്ങിയിരിക്കുകയാണ്. അതിനാല്‍ സ്വപ്‌നയേയും മറ്റ് പ്രതികളേയും കൂടാതെ ധാരാളം പേര്‍ ഈ ഇടപാടുകളില്‍ പങ്കാളികളായിരിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Keywords: Swapna reveals she had smuggled ten crores foreign currency through VBM, Dollar, NIA, Customs, ED, Consulate, VBM, UAE, Hyderabad, Police, Account
Powered by Info News For You

Comments
Post a Comment