ആവശ്യത്തിലധികം ഉല്‍പാദനം; മുംബൈയില്‍ സവാളയുടെ മൊത്തവ്യാപാര വില കിലോഗ്രാമിന് 1 രൂപ
മുംബൈ: (https://ift.tt/2XSmkQY) സവാളയുടെ ഉല്‍പാദനം കൂടിയതോടെ ആവശ്യക്കാര്‍ കുറഞ്ഞു. നവിമുംബൈയിലെ എപിഎംസി മൊത്തവ്യാപാര വിപണിയില്‍ സവാളയ്ക്കു കിലോഗ്രാമിന് 1 രൂപയാണ് വില. വലുപ്പം കുറഞ്ഞ സവാളയുടെ വിലയാണ് കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ് വില കുത്തനെ താഴാന്‍ കാരണം.
ഇടത്തരം സവാളയ്ക്ക് 5 മുതല്‍ 7 രൂപയും വലിയ ഇനത്തിന് 8 മുതല്‍ 10 രൂപയുമാണു മൊത്തവില. അതേസമയം, ചില്ലറ വ്യാപാരികള്‍ വില കുറച്ചിട്ടില്ല. കിലോഗ്രാമിന് 20 മുതല്‍ 30 രൂപ വരെയാണ് മുംബൈയിലെ ചില്ലറവില. സൂക്ഷിച്ചുവച്ച് നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നതെന്നു വ്യാപാരികള്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment