പെരുന്നാള്‍ കഴിയും വരെ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: (https://ift.tt/2D74HoX) പെരുന്നാള്‍ കഴിയും വരെ എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ രണ്ട് മാസക്കാലം ലോക് ഡൗണ്‍ മൂലം കടകള്‍ അടച്ചിട്ട വ്യാപാരികക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. പെരുന്നാള്‍, വിഷു എന്നീ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് സ്റ്റോക്ക് ചെയ്ത സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ മുഴുവനും കെട്ടി കിടന്ന് ഉപയോഗശൂന്യമായി തീരുകയും, ലക്ഷങ്ങളുടെ തുണിത്തരങ്ങളും മറ്റും ഷാഷന്‍ മാറി എന്നതിനാല്‍ പകുതി വിലക്ക് പോലും വില്‍ക്കാന്‍ കഴിയാതെ വ്യാപാരികള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസം കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഉപപോക്താക്കള്‍ കോവിഡ് 19 നെ ഭയന്ന് നഗരത്തിലെത്താത്തതിനാല്‍ തുടക്കത്തില്‍ വ്യാപാരം നടന്നില്ല. പടിപടിയായി സാധരണ നിലയിലേക്ക് വ്യാപാരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കോവിഡ് 19 വ്യാപനത്തിന്റെ പേരില്‍ അനിശ്ചിതമായി കടകള്‍ അടച്ചിടാനുള്ള സഹചര്യം ഉണ്ടായത്.

പഴയതെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റ് കാലിയാക്കിയ വ്യാപാരികള്‍ പെരുന്നാള്‍, ഓണം എന്നീ ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റും പണമുണ്ടാക്കി വീണ്ടും പുത്തന്‍ ഉല്‍പന്നങ്ങള്‍ കടയില്‍ നിറച്ച് പ്രതീക്ഷയോടെ മുന്നോട്ട് പോകുന്ന സഹചര്യത്തിലാണ് വീണ്ടും നിരോധനാജ്ഞയും, കടയടപ്പും ജില്ല ഭരണകൂടം പ്രഖ്യാപിച്ചത്.ഇതിനെ തുടര്‍ന്ന് വ്യാപാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. നിരവധി വ്യാപാരികള്‍ കച്ചവടം ഉപേക്ഷിക്കുവാനും, അനേകം തൊഴിലാളികളെ തൊഴില്‍ രഹിതരാക്കാനും ഇടയാക്കുന്ന ഉത്തരവാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും പെരുന്നാള്‍ ആഘോഷം കഴിയുന്നവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.മൊയ്തീന്‍ കുഞ്ഞി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡണ്ട് എ.എ.അസീസ് ജനറല്‍ സെക്രട്ടറി കെ നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി എന്നിവര്‍ നിവേദനത്തിലൂടെ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala, news, Merchant-association, merchants association demands to allow to open shops
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?