നിരീക്ഷണത്തിലായിരുന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു; കുഞ്ഞിന് കോവിഡ് പോസിറ്റീവായതോടെ രക്ഷകനായ അയല്‍വാസി ക്വാറന്റീനില്‍
കാസര്‍കോട്: (www.kasargodvartha.com 25.07.2020) വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുഞ്ഞിന് രക്ഷകനായി എത്തിയ അയല്‍വാസിയായ ജിനില്‍ മാത്യു ക്വാറന്റീനില്‍ പ്രവേശിച്ചു.
പാണത്തൂര്‍ പനത്തടി പഞ്ചായത്ത് പരിധിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനല്‍ കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്. കുഞ്ഞിനെ രക്ഷിക്കണമെന്ന് വീട്ടുകാര്‍ അപേക്ഷിച്ചെങ്കിലും കുടുംബം കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുഞ്ഞിനെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
Keywords: Kasaragod, news, Kerala, Child, COVID-19, Trending, hospital, Medical College, House, Observation, One and half year old child who under observation, bitten by snake
Powered by Info News For You

Comments
Post a Comment