ശക്തമായ കാറ്റില്‍ മല്ലം കൊടവഞ്ചിയില്‍ വീടിന് മുകളില്‍ മരം വീണു

ബോവിക്കാനം (www.evisionnews.co): കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ മല്ലം കൊടവഞ്ചിയില്‍ വീടിന് മുകളില്‍ മരം വീണു. മല്ലം കൊടവഞ്ചി കോളനിയിലെ അബ്ബു അമ്മയുടെ ഓടിട്ട വീടിന് മുകളിലാണ് ശനിയാഴ്ച രാത്രി മരം വീണത്. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. കേടുപാടുകള്‍ കാഴ്ചയില്‍ വ്യക്തമല്ലെങ്കിലും മേല്‍ക്കൂരയടക്കം പൂര്‍ണമായും തകര്‍ന്ന് താമസയോഗ്യ മല്ലാതായിരിക്കുകയാണ്. പേരമക്കളായ മണി, മനു, വിജയന്‍ എന്നിവരും അബ്ബു അമ്മയുടെ കൂടെയാണ് താമസം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?