തലസ്ഥാനത്തെ ട്രിപ്പിള്‍ പൂട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ വെല്ലുവിളി, കൂടുതല്‍ ആന്റിബോഡി കിറ്റുകള്‍ വേണം

തിരുവനന്തപുരം: (www.kvartha.com 08.07.2020) സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ തലസ്ഥാന നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു. സമ്പര്‍ക്ക വ്യാപന കേസുകള്‍ തുടക്കത്തിലെ കണ്ടെത്താന്‍ ശ്രവം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ആംബുലന്‍സ്, രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍, ആന്റിബോഡി പരിശോധനാ കിറ്റുകള്‍ എന്നി കൂടുതല്‍ വേണമെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നതന്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച നഗരപരിധിയില്‍ 46 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 

ഇവരില്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരും ഉണ്ടെന്നത് സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. തീരദേശമേഖലയായ പൂന്തുറയില്‍ 26 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായത്. കന്യാകുമാരിയില്‍ നിന്ന് മത്സ്യം വാങ്ങിക്കൊണ്ടുവന്ന് കുമരി ചന്തയില്‍ വിറ്റ കച്ചവടക്കാരനില്‍ നിന്നാണ് ഇവരില്‍ പലര്‍ക്കും രോഗം പിടിപെട്ടത്. പൂത്തുറയില്‍ ബുധനാഴ്ച രാവിലെ മുതല്‍ റാപ്പിഡ് ടെസ്റ്റ് നടക്കുന്നുണ്ട്.



ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 40 കേസും നഗര പരിധിയിലാണ്. അതിനാല്‍ ഒരാഴ്ചത്തെ സമ്പൂര്‍ണ അടച്ചിടല്‍ കൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന് കരുതാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തങ്കളാഴ്ച മണക്കാട്, ചാല, പാളയം, പൂന്തുറ, നഗരൂര്‍, വള്ളക്കടവ് എന്നിവിടങ്ങളില്‍ ശ്രവ പരിശോധനയ്ക്കായി ആറ് മൊബൈല്‍ ടീമിനെയാണ് വിന്യസിച്ചിരുന്നത്. ഓരോ ടീമും 50 സാമ്പിളുകള്‍ വീതം ശേഖരിച്ചു. തിങ്കളാഴ്ച വരെ ഏകദേശം 700 പേരുടെ ശ്രവപരിശോധനാ ഫലം ലഭിക്കാനുണ്ടെന്ന് ഒരു ഉന്നതഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫലം വരുമ്പോള്‍ ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാവുമെന്ന് കരുതുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം ജില്ലയില്‍ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ ഇടയില്‍ പോയി പരിശോധന നടത്തുന്നതിന് ഇപ്പോള്‍ ജില്ലയില്‍ 3000 ആന്റി ബോഡി കിറ്റുകള്‍ മാത്രമേ ഉള്ളൂ എന്നും വരും ദിവസങ്ങളില്‍ ആന്റി ബോഡി പരിശോധനാ കേസുകള്‍ വര്‍ദ്ധിക്കുമെന്നും ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തിരുവനന്തപുരം നഗരത്തില്‍ സമ്പര്‍ക്കവ്യാപനം കൂടിയതോടെ 80,000 പേരാണ് രോഗവ്യാപന മേഖലകളില്‍ ഉള്ളത്. അതിനാല്‍ ആന്റി ബോഡി കിറ്റുകളുടെ ലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. റാപ്പിട്, പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ ആന്റി ബോഡി കിറ്റുകളാണ് ആവശ്യമെന്നും ഇദ്ദേഹം പറഞ്ഞു.

റാപ്പിഡ്, പി.സി.ആര്‍ ടെസ്റ്റുകളുടെ ഫലം വരാന്‍ രണ്ട് മുതല്‍ നാല് ദിവസം വരെ കാത്തിരിക്കേണ്ടിവരും. അതേസമയം ആന്റി ബോഡി പരിശോധനയിലൂടെ അരമണിക്കൂര്‍ കൊണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിയാനാകും. അതിനാല്‍ തിരുവനന്തപുരം നഗരപരിധിയില്‍ ആന്റി ബോഡി ടെസ്റ്റുകള്‍ നടത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ ആന്റി ബോഡി കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ആരംഭിച്ചതായി കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സമ്പര്‍ക്കവ്യാപനം സാമൂഹ്യവ്യാപനമായി വഴിമാറുന്നത് തടയാന്‍ ആന്റി ബോഡി പരിശോധനയല്ലാതെ മറ്റ് മാര്‍ഗമില്ല. നിലവില്‍ പൂന്തുറയില്‍ മാത്രമാണ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Keywords: Triple lockdown, a huge challenge for the health authorities , Trivandrum, Poonthura, Rapid test, Antiboby test kit, PCR kit, Covid-19, Containment zone, Ambulance, Contact cases, Public



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?