കൊട്ടാരക്കരയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു

കൊല്ലം: (www.kvartha.com 0707.2020) കൊട്ടാരക്കര തേവലപ്പുറത്ത് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു. കോവിഡ് ആണെന്ന സംശയത്തെ തുടര്‍ന്ന് നാട് ഭീതിയില്‍. തേവലപ്പുറം മനോജ് ഭവനില്‍ മനോജ്(23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമറിയില്‍ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ രണ്ടിന് ദുബൈയില്‍ നിന്നും എത്തിയതാണ് മനോജ്. അയല്‍വാസിയായ യുവാവും അന്നുതന്നെ ദുബൈയില്‍ നിന്നും എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു വീട്ടില്‍ ക്വാറന്റൈന്‍ സംവിധാനമൊരുക്കി കഴിഞ്ഞുവരവെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മനോജ് മരിക്കുന്നത്.

 Youth, under quarantine, dies in Kottarakkara, Kollam, News, Local-News, Health, Health & Fitness, Dead, Dead Body, Kottarakkara, Kerala

രണ്ട് ദിവസമായി പനിയും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പും സ്ഥലത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Keywords: Youth, under quarantine, dies in Kottarakkara, Kollam, News, Local-News, Health, Health & Fitness, Dead, Dead Body, Kottarakkara, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?