ശരീരവും പുറം തോടുമെല്ലാം മഞ്ഞനിറം! ഒഡീഷ തീരത്ത് അത്യപൂര്‍വ്വ കടലാമയെ കണ്ടെത്തി

ഭുവനേശ്വര്‍: (https://ift.tt/3hfOIUd) ശരീരവും പുറം തോടുമെല്ലാം മഞ്ഞനിറത്തിലുള്ള അത്യപൂര്‍വ്വ കടലാമയെ ഒഡീഷ തീരത്ത് കണ്ടെത്തി. ബാലാസോര്‍ ജില്ലയിലെ സുജാന്‍പുര്‍ ഗ്രാമത്തിലാണ് ആമയെ കണ്ടെത്തിയത്. ആമയെ പ്രദേശവാസികള്‍ രക്ഷിച്ച് വനംവകുപ്പിന് കൈമാറി.

News, National, India, Odisha, Animals, Turtle, Forest, Africa, Asia, Yellow Turtle Spotted In Odisha's Balasore

മെലാനിന്റെ അപര്യാപ്ത മൂലമുണ്ടാക്കുന്ന ആല്‍ബിനിസമാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രതികരിക്കുന്നത്. ഇത് ഏതിനത്തില്‍പെട്ട ആമയാണെന്നതിന്റെ വിശദവിവരങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ ലഭ്യമാകൂ.

എന്നാല്‍ ഇതിനു മുമ്പ് ഇത്തരത്തിലൊരു കടലാമയെ പ്രദേശത്തൊന്നും കണ്ടിട്ടില്ലെന്നാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായ ഭാനുമിത്ര ആചാര്യ പറയുന്നത്. 'ആമയുടെ തോട് പൂര്‍ണ്ണമായും അതിന്റെ ശരീരവും മഞ്ഞനിറത്തിലാണ്. ഇത് അസാധാരണമാണ്. ഞാനിത്തരമൊരു കടലാമയെ ജീവിതത്തില്‍ കണ്ടിട്ടില്ല', ആചാര്യ വ്യക്തമാക്കുന്നു.

നേരത്തെ ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കട്ടിയില്ലാത്ത തോടുള്ള ഭീമാകാരനായ ആമയെ(Trionychidae turtle) ഒഡീഷയിലെ തന്നെ ദേവ്‌ലി ഡാമില്‍ നിന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.

Keywords: News, National, India, Odisha, Animals, Turtle, Forest, Africa, Asia, Yellow Turtle Spotted In Odisha's Balasore


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?