വിലക്കിന് ശേഷം വംശീയാധിക്ഷേപം നേരിട്ടു; ജോഫ്ര ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ല
ലണ്ടന്‍: (https://ift.tt/3jsaAOp) കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ടീമില്‍ നിന്ന് പുറത്തായശേഷം വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍. അതിനാല്‍ ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെ ചട്ടം ലംഘിച്ച് വീട്ടില്‍ പോയതിന് ആര്‍ച്ചറെ 2-ാം ടെസ്റ്റിനുള്ള ടീമില്‍നിന്നു പുറത്താക്കിയിരുന്നു. വിലക്കിന് പുറമെ ആര്‍ച്ചര്‍ക്ക് പിഴയും താക്കീതും നല്‍കിയിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം നേരിട്ടെന്നാണ് ആര്‍ച്ചറുടെ വെളിപ്പെടുത്തല്‍.
ഡെയ്ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം സൂചിപ്പിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ആര്‍ച്ചര്‍ വ്യക്തമാക്കി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്നത് വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ്. ഈ സാഹചര്യത്തില്‍ ശാന്തമായ മനസോടെ മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമെന്ന് കരുതുന്നില്ലെന്നും മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി.
കളിക്കാനിറങ്ങുന്നെങ്കില്‍ 100 ശതമാനം പ്രകടനം പുറത്തെടുക്കാനാകണം. അതിന് കഴിയുന്നില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും ആര്‍ച്ചര്‍ എഴുതി. കഴിഞ്ഞ കുറച്ചുദിവസമായി ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്ന പ്രതികരണങ്ങളില്‍ പലതും വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. കേട്ടിടത്തോളം മതിയായി. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. താന്‍ കളിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെ അത് ബാധിക്കില്ലെന്നും മതിയായ പകരക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു.
Keywords: News, World, London, Cricket, Cricket Test, COVID-19, Sports, Player, Fine, Abuse, Jofra Archer Alleges Racial Abuse, Says May Not Play 3rd West Indies Testഡെയ്ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ആര്‍ച്ചര്‍ മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം സൂചിപ്പിച്ചത്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ആര്‍ച്ചര്‍ വ്യക്തമാക്കി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്നത് വംശീയമായി അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ്. ഈ സാഹചര്യത്തില്‍ ശാന്തമായ മനസോടെ മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമെന്ന് കരുതുന്നില്ലെന്നും മൂന്നാം ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ച്ചര്‍ വ്യക്തമാക്കി.
കളിക്കാനിറങ്ങുന്നെങ്കില്‍ 100 ശതമാനം പ്രകടനം പുറത്തെടുക്കാനാകണം. അതിന് കഴിയുന്നില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നും ആര്‍ച്ചര്‍ എഴുതി. കഴിഞ്ഞ കുറച്ചുദിവസമായി ഇന്‍സ്റ്റഗ്രാമിലൂടെ ലഭിക്കുന്ന പ്രതികരണങ്ങളില്‍ പലതും വംശീയമായി അധിക്ഷേപിക്കുന്നതായിരുന്നു. കേട്ടിടത്തോളം മതിയായി. അതുകൊണ്ടുതന്നെ ഇതുസംബന്ധിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. താന്‍ കളിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെ അത് ബാധിക്കില്ലെന്നും മതിയായ പകരക്കാര്‍ ഇംഗ്ലണ്ട് നിരയിലുണ്ടെന്നും ആര്‍ച്ചര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment