നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊടുത്തുവല്ലേ; രമേഷ് പിഷാരടിയെ ട്രോളി ആരാധിക


കൊച്ചി: (https://ift.tt/3iYdYjy) ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും പിറന്ന മകനാണ് ഇസഹാഖ്. താര കുടുംബത്തിന്റെ കണ്‍മണിക്ക് ഒട്ടേറെ ആരാധകരും ഉണ്ട്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്യുന്ന കുഞ്ഞിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. സമ്മാനം നല്‍കിയത് മറ്റാരുമല്ല രമേഷ് പിഷാരടിയാണ്.

News, Kerala, Kochi, Cinema, Entertainment, Kunjacko Boban, Baby, KSRTC, Facebook, Social Network, Comments, Kunchacko Boban share a gift from Ramesh Pisharody

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബന്‍ കുഞ്ഞിന് കിട്ടിയ സമ്മാനത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. രമേഷ് പിഷാരടി നല്‍കിയ സമ്മാനം ആണ് എന്നാണ് ക്യാപ്ഷന്‍. കെഎസ്ആര്‍ടിസി ബസിന്റെ മോഡലാണ് സമ്മാനമായി രമേഷ് പിഷാരടി കൊടുത്തത്. ജൂനിയറിന് വേണ്ടി രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

News, Kerala, Kochi, Cinema, Entertainment, Kunjacko Boban, Baby, KSRTC, Facebook, Social Network, Comments, Kunchacko Boban share a gift from Ramesh Pisharody

ഇതിന് പിന്നാലെ ഒട്ടേറെ ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തി. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായിട്ട് കുഞ്ഞിന് കൊണ്ടു കൊടുത്തു അല്ലെ, പിഷു യു ആര്‍ ഗ്രേറ്റ് എന്നാണ് ഒരു ആരാധിക എഴുതിയിരിക്കുന്നത്. ബസിന്റെ ഫ്രണ്ടില്‍ സൂപ്പര്‍ ഫാസ്റ്റ്. ബോര്‍ഡില്‍ എഫ് പി പിഷു പറ്റിച്ചോ എന്ന് മറ്റൊര് ആരാധകന്‍. ഗവിക്ക് ഒന്ന് പോയി വരായിരുന്നു എന്നാണ് മറ്റൊരു കമന്റ്. എന്തായാലും ആരാധകരും പിഷുവിന്റെ സമ്മാനം ഏറ്റെടത്തിരിക്കുകയാണ്.

Keywords: News, Kerala, Kochi, Cinema, Entertainment, Kunjacko Boban, Baby, KSRTC, Facebook, Social Network, Comments, Kunchacko Boban share a gift from Ramesh Pisharody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?