ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഭാര്യയ്ക്ക് നേരെ കൊലപാതക ശ്രമം; ശസ്ത്രക്രിയയ്ക്കു ശേഷം ചലനശേഷി വീണ്ടെടുത്ത യുവതി ജീവിതത്തിലേക്ക്
തൃശൂര്‍: (www.kvartha.com 04.07.2020) ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ഭാര്യയ്ക്ക് നേരെ കൊലപാതക ശ്രമം. ശസ്ത്രക്രിയയ്ക്കു ശേഷം ചലനശേഷി വീണ്ടെടുത്ത യുവതി ജീവിതത്തിലേക്ക്. സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു ശേഷമാണ് യുവതിക്ക് ചലനശേഷി തിരികെ കിട്ടിയത്. എടമുട്ടം പുതുവീട്ടില്‍ ധനേഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആശുപത്രിയില്‍ കഴിയുന്നത്.
ദിവസങ്ങള്‍ക്കകം തന്നെ ശീതള്‍ ആശുപത്രി വിടും. ഭര്‍ത്താവിന്റെ കുത്തേറ്റ് തലച്ചോറിലേക്കുള്ള പ്രധാന ധമനികളിലൊന്ന് മുറിഞ്ഞും കഴുത്തിലെ കശേരു തകര്‍ന്നും സുഷുമ്‌നാ നാഡിക്കേറ്റ പരിക്കുകളോടെയും കഴിഞ്ഞ 24നാണ് ശീതളിനെ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതിക്കു ന്യൂറോ സര്‍ജന്‍ ഡോ.ആല്‍ഫ്രഡ് മൈക്കിളിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വഴി കശേരു മാറ്റിവച്ചു. രക്തക്കുഴലിലെ കേടുപാടുകളും തീര്‍ത്തു. വിദേശത്തുനിന്നെത്തി എടമുട്ടത്തെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് കുടുംബപ്രശ്‌നത്തെ തുടര്‍ന്നുള്ള വഴക്കിനിടെ ശീതളിന് കുത്തേറ്റത്.
കുത്തേറ്റ് പിടഞ്ഞിരുന്ന ശീതളിന്റെ നിലവിളി കേട്ട് സമീപത്തെ സിവില്‍ സപ്ലൈസ് വെയര്‍ഹൗസിലെ തൊഴിലാളികള്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും രക്തം വാര്‍ന്ന് അവശയായിരുന്നു. രോഗിക്കു നിരീക്ഷണത്തില്‍ കഴിയുന്ന ആളുമായി സമ്പര്‍ക്കമുണ്ടായത് കണക്കിലെടുത്ത് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും മുന്‍കരുതലുകള്‍ എടുത്തിരുന്നു.
Keywords: Murder attempt on wife while staying in Quarantine, Thrissur, News, Local-News, Hospital, Treatment, Family, Doctor, Kerala.

Powered by Info News For You

Comments
Post a Comment