തിരുവനന്തപുരം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: (www.kvartha.com 13.07.2020) തലസ്ഥാനത്തെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ മണി ഏഴ് മുതല്‍ മണി 12 വരെയും, വൈകുന്നേരം നാല് മുതല്‍ ആറ് വരെയും തുറക്കാം. പച്ചക്കറി കടകള്‍, പലചരക്ക് കടകള്‍, പാല്‍ ബൂത്തുകള്‍, ബേക്കറികള്‍ എന്നിവയ്ക്കാണ് തുറക്കാന്‍ അനുമതി നല്‍കിയത്.

ബസ് സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല എന്നാല്‍ ഓട്ടോ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസുകള്‍ നടത്താമെന്നാണ് ജില്ലാകളക്ടര്‍ നവജ്യോത് സിങ് ഖോസയുടെ ഉത്തരവ്.

Kerala, News, Corona, COVID-19, Virus, Lockdown, Thiruvananthapuram, Shop, Auto Driver, District Collector, More concessions on Thiruvananthapuram lockdown.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിങ്ങാന്‍ പാടുള്ളൂ. നിയന്ത്രിത മേഖലകളില്‍ രാത്രി ഏഴ് മുതല്‍ അഞ്ച് വരെയും മറ്റ് പ്രദേശങ്ങളില്‍ രാത്രി ഒന്‍പത് മുതല്‍ അഞ്ച് വരെയും കര്‍ഫ്യൂ തുടരും. അത്യാവശ്യ ജീവനക്കാരുമായി ബാങ്കുകള്‍ക്കും ഐടി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടരാം. എന്നാല്‍ ജനകീയ ഹോട്ടലുകള്‍ വഴിയല്ലാതെയുള്ള ഭക്ഷണവിതരണം പാടില്ല.

Keywords: Kerala, News, Corona, COVID-19, Virus, Lockdown, Thiruvananthapuram, Shop, Auto Driver, District Collector, More concessions on Thiruvananthapuram lockdown.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?