ആണ്‍കുഞ്ഞിനായി കാത്തിരുന്ന ഭര്‍ത്താവിന് പെണ്‍കുഞ്ഞിന്റെ ജനനം ഉള്‍ക്കൊള്ളാനായില്ല; യുവാവ് ജീവനൊടുക്കി, മരണവാര്‍ത്തയറിഞ്ഞ ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


അഗര്‍ത്തല: (www.kvartha.com 22.07.2020) ആണ്‍കുഞ്ഞിനായി കാത്തിരുന്ന ഭര്‍ത്താവിന് ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വിവരം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ത്രിപുര ഗൗതം നഗര്‍ സ്വദേശി പ്രാണ്‍ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. അതേസമയം ഇയാളുടെ മരണവാര്‍ത്തയറിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ഭാര്യ സുപ്രിയ ദാസ് (23) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. യുവാവിനും വീട്ടുകാര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ച വിവരം ഉള്‍ക്കൊള്ളാനായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതേ തുടര്‍ന്ന് വിഷമത്തിലായ പ്രാണ്‍, ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുകയും തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്തൃവീട്ടിലെ മാനസിക പീഡനങ്ങള്‍ കൊണ്ട് തകര്‍ന്നിരുന്ന സുപ്രിയയ്ക്ക് ഭര്‍ത്താവിന്റെ മരണവാര്‍ത്ത കൂടി താങ്ങാനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സുപ്രിയയെ ഭര്‍ത്താവിന്റെ മാതാവ് നിരന്തരം കുത്തുവാക്കുകള്‍ പറയുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

News, National, Baby, Girl, New Born Child, Husband, Wife, Death, Suicide, Police, House, Birth, Heart attack, Man commits suicide after wife gives birth to girl; wife gets a heart attack

Keywords: News, National, Baby, Girl, New Born Child, Husband, Wife, Death, Suicide, Police, House, Birth, Heart attack, Man commits suicide after wife gives birth to girl; wife gets a heart attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?