ബൊളീവിയന്‍ പ്രസിഡന്റ് ജെനിന്‍ അനേസിന് കോവിഡ് പോസിറ്റിവ് സ്ഥിരികരിച്ചു

ലാ പാസ്: (www.kvartha,com 10.07.2020) ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജെനീന ആനിയെസിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. ജെനീന ആനിയെസ് തന്നെയാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. താന്‍ സുഖമായിരിക്കുന്നെന്നും പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയുമെന്നും, ക്വാറന്റീനില്‍ നിന്ന് ജോലികള്‍ ചെയ്യുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്‌പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സൂചന. വെനിസ്വേലയിലെ കോണ്‍സ്റ്റിറ്റൂഷണല്‍ അസംബ്ലി പ്രസിഡന്റ് ദിയോസ്ഡാഡോ കബെല്ലോക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ചൊവ്വാഴ്ച ബ്രസീല്‍ പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.  ബൊളീവിയയില്‍ 43,000 കോവിഡ് കേസുകളും 1,500 ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




Keywords: World, COVID-19, corona, President, News, Latin america, Tweet, Bolivia President Jeanine Anez Tests Positive For Coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?