സ്വപ്ന യുഎഇ കോണ്‍സുലേറ്റിനെതിരെ മൊഴി നല്‍കിയിട്ട് കാര്യമില്ല, സ്വര്‍ണക്കടത്തിന് ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെങ്കിലേ ഇന്ത്യയ്ക്ക് എന്തെങ്കിലും ചെയ്യാനാവൂ: ടി പി ശ്രീനിവാസന്‍


തിരുവനന്തപുരം: (www.kvartha.com 25.07.2020) യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും അറിവോടെയാണ് സ്വര്‍ണം കടത്തിയതെന്ന സ്വപ്ന സുരേഷിന്റെ മൊഴി കൊണ്ട് ഇന്ത്യയ്ക്ക് അദ്ദേഹത്തെ ഒന്നും ചെയ്യാനാകില്ലെന്ന് മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം അനുസരിച്ച് മൊഴിയില്‍ പറയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാകില്ല. രണ്ട് പേര്‍ക്കും നയതന്ത്രപരിരക്ഷയുണ്ട്. മൊഴി ശരിയാണെന്ന് പൂര്‍ണമായും പറയാനാകില്ല.

കുറ്റം ആരോപിക്കുന്ന രണ്ട് പേരും രാജ്യം വിട്ടുകഴിഞ്ഞു. ഇവിടുത്തെ കോണ്‍സുലേറ്റില്‍ ഇപ്പം ഉള്ളവരുമായും ഡെല്‍ഹിയിലെ എംബസിയില്‍ ഉള്ളവരുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താം. അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടിയെടുക്കണം എന്ന് പറയാം എന്നല്ലാതെ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിലുള്ളത് വെറുമൊരു കുറ്റമല്ല. അതിനാല്‍ യുഎഇയുമായുള്ള നയതന്ത്രബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദേശകാര്യമന്ത്രാലയം ഇതിനെ നോക്കിക്കാണൂ.

Swapna's statement against consulate employees is not an evidence to act against them: TP Sreenivasan , UAE Consulate, Swapna Suresh, Diplomat, Vienna Convention, Immunity, MHA, TP Sreenivasan, Terrorisam, INDIA, Attache

നയതന്ത്രബന്ധം വിച്ഛേദിക്കുന്ന രീതിയിലേക്കൊന്നും പോകില്ല. ഒമ്പത് മില്യണ്‍ ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. അതിനാല്‍ അത് മനസില്‍ വെച്ചുകൊണ്ട് വേണം ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍. നിയമങ്ങള്‍ എല്ലിയിടത്തും ഒരു പോലെ പ്രയോഗിക്കാനാകില്ല. സ്വര്‍ണം കടത്തിയ പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിലല്ല, ഇന്ത്യയും യുഎഇയും തമ്മിലുള്ള ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

2018ല്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ഇത്തരത്തിലൊരു കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്നത് രണ്ട് രാജ്യങ്ങളിലുള്ള പൗരന്‍മാര്‍ ഏതെങ്കിലും തരത്തില്‍ ഭീകരവാദത്തെ സഹായിച്ചിട്ടുണ്ടെങ്കില്‍ ഇരുരാജ്യങ്ങളും നിയമനടപടിക്കുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവിടെ നയതന്ത്രവും സവിശേഷ അധികാരവും അപ്രത്യക്ഷമാകും. പക്ഷെ, വെറുമൊരു പണമിടപാട് മാത്രമാണെങ്കില്‍ ഒന്നും ചെയ്യാനാകില്ലെന്നും ടി പി ശ്രീനിവാസന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കാന്‍ വിയന്ന കണ്‍വന്‍ഷന്‍ അനുസരിച്ച് നിയമമുണ്ട്. ഭീകരവാദ കേസില്‍ അത് പറ്റും. അറ്റാഷയില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം കത്തയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഒരു രാജ്യവും തങ്ങളുടെ നയതന്ത്രജ്ഞരെ മറ്റൊരു രാജ്യത്ത് ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കാന്‍ സമ്മതിക്കില്ല. എന്നാല്‍ കൊലപാതകമാണെങ്കില്‍ അങ്ങനെ സംഭവിക്കാറുണ്ട്. ഭീകരവാദ ബന്ധമുണ്ടെങ്കില്‍ യുഎഇക്ക് നയതന്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുക്കേണ്ടിവരും. അത് എന്‍ഐഎ ആണ് തെളിയിക്കേണ്ടത്. അതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ എന്നും ടിപി ശ്രീനിവാസന്‍ പ്രതികരിച്ചു.

Keywords: Swapna's statement against consulate employees is not an evidence to act  against them: TP Sreenivasan , UAE Consulate, Swapna Suresh, Diplomat, Vienna Convention, Immunity, MHA, TP Sreenivasan, Terrorisam, INDIA, Attache


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?