സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശിനി


കാസര്‍കോട്: (https://ift.tt/32JakEM) സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മരിച്ചത് കാസര്‍കോട് സ്വദേശിയായ 48കാരി. മുനിസിപ്പാലിറ്റി പരിധിയിലുള്ളവരാണ് ബുധനാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്.

കോഴിക്കോട് കല്ലായി സ്വദേശിയായ 56കാരനും ചൊവ്വാഴ്ച മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിയായ 55കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 47 ആയി. വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച 55കാരിക്ക് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.

 News, Kerala, Kasaragod, Health, Trending, Death, COVID-19, One more covid death in Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചവരുടെ ഉറവിടത്തെ കുറിച് ആരോഗ്യ വകുപ്പ് അന്വേഷിച്ച് വരുന്നു. രണ്ടു ദിവസം മുമ്പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറിലായിരുന്ന ഇവര്‍ പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.

പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

Keywords: News, Kerala, Kasaragod, Health, Trending, Death, COVID-19, One more covid death in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?