ദമാമില്‍ ജോലിക്കിടെ വീണു പരിക്കേറ്റ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മൂവാറ്റുപുഴ: (www.kvartha.com 02.07.2020) ദമാമില്‍ ജോലിക്കിടെ വീണു പരിക്കേറ്റ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ ആനിക്കാട് മുറിത്തോട്ടത്തില്‍ എം എസ് വിശ്വനാഥ് (56) ആണ് മരിച്ചത്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടില്‍ തിരികെ എത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വിശ്വനാഥന്‍ മരിച്ചതായുള്ള വിവരം ബന്ധുക്കള്‍ക്കു ലഭിച്ചത്.
അല്‍ഹസ മുബാറസില്‍ അല്‍ ഖലീഫ് വാട്ടര്‍ പ്രൂഫ് കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശ്വനാഥന് ഒരു മാസം മുന്‍പാണ് വീണു നട്ടെല്ലിനു പരിക്കേറ്റത്. ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം താമസസ്ഥലത്തു വിശ്രമത്തില്‍ കഴിയുകയായിരുന്നു.
നാട്ടിലുള്ള ഭാര്യയും മക്കളും ദിവസവും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അ്‌വേഷിച്ചിരുന്നു. ജൂണ്‍ 28ന് വീട്ടില്‍ നിന്നു വിളിച്ചപ്പോള്‍ ഫോണെടുത്ത സഹായിയാണ് മരണവിവരം അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി വിശ്വനാഥിനെ നാട്ടിലെത്തിക്കാന്‍ പ്രവാസി സംഘടനകള്‍ നടത്തിയ ശ്രമങ്ങള്‍ വിജയത്തോട് അടുക്കുന്നതിനിടെയാണ് അന്ത്യം.
Keywords: Keralite died cardiac arrest in Dammam,News, Local-News, Dead, Dead Body, Family, Phone call, Kerala.

മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമം തുടങ്ങി. ഭാര്യ: പെരുമ്പല്ലൂര്‍ പോക്കളത്തു കുടുംബാംഗം സുഷമ. മക്കള്‍: ആതിര, ഐശ്വര്യ.
Keywords: Keralite died cardiac arrest in Dammam,News, Local-News, Dead, Dead Body, Family, Phone call, Kerala.
Powered by Info News For You

Comments
Post a Comment