'സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് തയ്യാറാക്കണം'; സ്വര്‍ണ്ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: (https://ift.tt/2ZIuQ5h) സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അങ്ങനെ എങ്കില്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യമന്ത്രിയും മറ്റ് ഉന്നതരും ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ പാലക്കാട്ട് ആരോപിച്ചു.
സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കാന്‍ തയ്യാറാവാത്തത് മുഖ്യമന്ത്രിക്ക് പങ്കുള്ളതിനാലാണെന്നാണ് ഷാഫി പറമ്പിലിന്റെ ആരോപണം. കൊവിഡിന്റെ പേര് പറഞ്ഞ് സെക്രട്ടേറിയറ്റ് തിരക്കിട്ട് അടച്ച് പൂട്ടിയത് രേഖകള്‍ നശിപ്പിക്കാനാണെന്നാണ് ആരോപണം.
സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ മാറ്റുന്നതിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റേണ്ടത് പിണറായി വിജയനെ ആണ്. സ്വര്‍ണ്ണകള്ളക്കടത്ത് കേസും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വഹിച്ച പങ്കും എല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. കേന്ദ്ര ഏജന്‍സി കേസ് അന്വേഷണം ഏറ്റെടുക്കും വരെ യൂത്ത് കോണ്‍ഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ മുന്നറിയിപ്പ് നല്‍കി.

Keywords: News, Kerala, Palakkad, Trending, MLA, CM, Pinarayi Vijayan, Secretariat, Gold, Smuggling, Case, Shafi Parambil against Pinarayi Vijayan gold smuggling case
Powered by Info News For You

Comments
Post a Comment