മകന് കഠിനമായ ശിക്ഷ തന്നെ നല്‍കണം, കൊന്നുകളഞ്ഞേക്കൂ; പൊലീസുകാരോട് വികാസ് ദുബെയുടെ മാതാവ്
ലഖ്‌നൗ: (https://ift.tt/38sDhpm) കുപ്രസിദ്ധ കുറ്റവാളിക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവനെ കൊന്നുകളഞ്ഞേക്കൂവെന്ന് മാതാവ് സരളാദേവി. കാന്‍പുരില്‍ ഡിഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാലും കൊന്നുകളയണമെന്നാണ് സരളാദേവി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'അവന്‍ പൊലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കില്‍ ഏറ്റുമുട്ടലിലൂടെ പൊലീസ് അവനെ കൊല്ലണം, പൊലീസിന് അവനെ പിടികൂടാന്‍ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നല്‍കണം', സരളാദേവി പറഞ്ഞു. നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ് ദുബെ ചെയ്തത്. രാഷ്ട്രീയപ്രവര്‍ത്തകരുമായുള്ള സഹവാസത്തെ തുടര്‍ന്നാണ് ദുബെ കുറ്റകൃത്യങ്ങള്‍ ചെയ്യാനാരംഭിച്ചത്. ഒളിവില്‍ നിന്ന് പുറത്തു വരുന്നതാണ് ദുബെയ്ക്ക് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയാവാനാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന്‍ കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇളയമകന്റെ കൂടെ ലഖ്‌നൗവിലാണ് സരളാദേവി താമസിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായ ദുബെയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ദുബെയുടെ അനുയായികള്‍ വെള്ളിയാഴ്ച നടത്തിയ വെടിവെയ്പിലാണ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ദുബെയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാന്‍പുരില്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചു. മരിച്ച പൊലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Keywords: News, National, Police, Killed, Death, Crime, Criminal-Participate, Mother, Politics, Minister, Yogi Adityanath, Mother Of Notorious Criminal Behind Killing Of 8 UP Cops Asks Police Kill Her Son

Powered by Info News For You

Comments
Post a Comment