അതിവേഗം ചരിത്രം കുറിച്ചു: കണ്ണൂരില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായി

കണ്ണൂര്‍: (www.kvartha.com 24.07.2020) കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള സ്‌കൂളുകള്‍ക്കാവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂര്‍ത്തിയായി. കെബിപിഎസിന്റെ നിയന്ത്രണത്തിലാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ജില്ല ഡിപ്പോകളില്‍നിന്നും നല്‍കും.

2020-21 അധ്യയന വര്‍ഷത്തെ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഏകദേശം 3.03 കോടി വാല്യം ഒന്ന് പാഠപുസ്തകങ്ങളാണ് ആവശ്യമായി വന്നത്. സംസ്ഥാനമൊട്ടാകെ 3,292 സ്‌കൂള്‍ സൊസൈറ്റികളിലാണ് പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്‍കിയത്. ഈ വര്‍ഷം ഓരോ സൊസൈറ്റിക്കും ആവശ്യമായ പാഠപുസ്തകങ്ങള്‍ തരംതിരിച്ച് പാക്ക് ചെയ്ത് എത്തിക്കുന്നത് അതത് ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ്.

Kannur, News, Kerala, school, Education, Book, Text book, Text books distributed in Kannur

പാഠപുസ്തക വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിലവിലുള്ള ഡിപ്പോകള്‍ക്ക് പുറമെ കൂടുതല്‍ ഡിപ്പോകള്‍ തുറന്നും പുസ്തക വിതരണം നടത്തിയിരുന്നു. കോവിഡ് മൂലം നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ കാരണം പാഠപുസ്തക വിതരണം ആരംഭിക്കാന്‍ വൈകിയെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ഇത്തവണ രണ്ടുമാസം കൊണ്ട് പുസ്തക വിതരണം പൂര്‍ത്തീകരിക്കാനായിട്ടുണ്ട്.

Keywords: Kannur, News, Kerala, school, Education, Book, Text book, Text books distributed in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?