കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

നീലേശ്വരം: (https://ift.tt/2ZPqHOb) കാണാതായ ബസ് കണ്ടക്ടറുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാനത്തിന് സമീപം മുപ്പതില്‍കണ്ടത്തില്‍ വി സുരേശന്റെ മകന്‍ സൂരജിന്റെ (20) മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം പുഴയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: പി വി സുജന. ഏക സഹോദരി: കൃഷ്ണപ്രിയ.

Keywords: Kasaragod, Kerala, news, Neeleswaram, River, Deadbody, Bus conductor's dead body found in River
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?