കടുത്ത ജീവിതാനുഭവങ്ങളിലൂടെ പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടെ നിസ്സാരമായി കാണുന്ന മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുന്നു; നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


കൊച്ചി: (https://ift.tt/38UdGWu) കടുത്ത ജീവിതാനുഭവങ്ങളിലൂടെ പോയിട്ടും ജീവിതത്തെ നര്‍മ്മത്തോടെ കാണുന്ന ഇന്നസെന്റ് അത്ഭുതപ്പെടുത്തുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഗൗരവമുള്ള കാര്യങ്ങള്‍ പോലും നര്‍മ്മം കലര്‍ത്തി പറഞ്ഞ് ശ്രദ്ധേയനാകാറുള്ള താരമാണ് ഇന്നസെന്റ്.

News, Kerala, Kochi, Actor, Cine Actor, Cinema, Innocent, Entertainment, Facebook, Photo, Social Network, Hareesh Peradi's facebook post about comedy actor Innocent

സിനിമയില്‍ മാത്രമല്ല പുറത്തും ഇന്നസെന്റിന്റെ ചിരിതമാശകള്‍ കേള്‍ക്കാന്‍ ഏറെ പേരുണ്ട്. ഇന്നസെന്റിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ താന്‍ വാ തുറക്കാറുള്ളുവെന്ന് ഹരീഷ് പേരടി പറയുന്നു. ഇന്നസെന്റിനും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ഒരു ഫോട്ടോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് ഹരീഷ് പേരടി അനുഭവം പങ്കുവെയ്ക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്‌നേഹവും വിളമ്പി തന്നപ്പോള്‍ എടുത്ത ചിത്രമാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്തു. ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കയ്യില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും. ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു. മറ്റൊന്നിനും സമയം കിട്ടാറില്ല. കൊവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍
Keywords: News, Kerala, Kochi, Actor, Cine Actor, Cinema, Innocent, Entertainment, Facebook, Photo, Social Network, Hareesh Peradi's facebook post about comedy actor Innocent


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?