അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: (https://ift.tt/2ZH3r3C) ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായിരുന്ന കാസര്‍കോട് മായിപ്പാടി മജല്‍ സ്വദേശി മരിച്ചു. ചെമ്മനാട് സ്ഥിരതാമസമാക്കിയ അബ്ബാസ് അബ്ദുല്ല മജല്‍ (60) ആണ് അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. റിയാദിലെ ജഫാല ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായ ഇദ്ദേഹത്തിന് ഏതാനും ദിവസം മുമ്പാണ് അസുഖം ബാധിച്ചത്.

News, Gulf, Riyadh, Death, Kasaragod, Diseased, Treatment, Keralite expatriate who was under treatment in Saudi Arabia Died

ഭാര്യ: ഫാത്വിമത് സാഹിറ. മക്കള്‍: ഇര്‍ഫാന, മുഹമ്മദ് ശഫീഖ്, ഫര്‍ഹാന. മരുമകന്‍ ജസീര്‍ മാങ്ങാട് ഖത്തറില്‍ ജോലി ചെയ്യുന്നു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ കരീം, അബ്ദുറഹ്മാന്‍, ഇബ്രാഹീം, ബിവി ഫാത്വിമ, സുലൈഖ, മൈമൂന.

മരണരേഖകള്‍ ശരിയായാല്‍ റിയാദില്‍ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനും നാട്ടുകാരനുമായ സി എല്‍ ഖലീല്‍ അറിയിച്ചു. കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍, ജാസിം മഞ്ചേശ്വരം തുടങ്ങിയവര്‍ ആവശ്യമായ രേഖകള്‍ തയാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Keywords: News, Gulf, Riyadh, Death, Kasaragod, Diseased, Treatment, Keralite expatriate who was under treatment in Saudi Arabia Died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?