പരിശീലനത്തിന് പണമില്ല; ആഡംബര കാര്‍ വില്‍ക്കുമെന്ന് ദ്യുതി ചന്ദ്

ഭുവനേശ്വര്‍: (https://ift.tt/2Wd11sm) കോവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഡംബര കാര്‍ വില്‍പ്പനയ്ക്ക് വച്ച് 100 മീറ്ററിലെ ദേശീയ റെക്കോര്‍ഡുകാരി ഒഡീഷയുടെ ദ്യുതി ചന്ദ്. കോവിഡ് വ്യാപനമാണ് ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരിയേയും പറ്റിച്ചത്. ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പറഞ്ഞ് ദ്യുതി ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍ പോസ്റ്റ് വാര്‍ത്താപ്രാധാന്യം നേടിയതോടെ താരം പോസ്റ്റ് പിന്‍വലിച്ചു.

News, National, India, Odisha, Olympics, Sports, Rupees, Facebook, Social Network, Car, Sales, Indian sprinter Dutee Chand facing lack of funding for Olympics training

2015ല്‍ താന്‍ വാങ്ങിയ ബിഎംഡബ്‌ള്യു ത്രീ സീരീസ് വിറ്റു പരിശീലനത്തിന് പണം കണ്ടെത്താനായിരുന്നു ശ്രമം. പരിശീലനത്തിന് പണം കണ്ടെത്താനെന്ന പേരിലാണ് ദ്യുതി പോസ്റ്റ് പങ്കുവച്ചത്. ഒഡിയ ഭാഷയിലെഴുതിയ പോസ്റ്റിന്റെ മലയാള പരിഭാഷ ഇങ്ങനെ.. ''എന്റെ ബിഎംഡബ്ല്യു കാര്‍ വില്‍ക്കാനുണ്ട്. വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്നെ മെസഞ്ചറില്‍ ബന്ധപ്പെടാം.'' ഇതിനൊപ്പം ബിഎംഡബ്ല്യു കാറിനൊപ്പം നില്‍ക്കുന്ന ചിത്രവും ദ്യുതി പോസ്റ്റ് ചെയ്തിരുന്നു.

ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നല്‍കിയ മൂന്നു കോടി രൂപ സമ്മാനത്തുകയില്‍നിന്ന് 40 ലക്ഷമെടുത്താണ് ദ്യുതി കാര്‍ വാങ്ങിയത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പോണ്‍സര്‍മാര്‍ കിട്ടാനില്ലെന്ന് ദ്യുതി ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ''ടോക്കിയോ ഒളിംപിക്സിനുള്ള തയാറെടുപ്പിലായതിനാല്‍ പരിശീലനം മുടക്കാന്‍ പറ്റില്ല. അതിന് പണം വേണം.

പരിശീലക സംഘത്തിലെ ആളുകള്‍ക്കുള്ള ശമ്പളം സഹിതം ഏതാണ്ട് അഞ്ചു ലക്ഷത്തോളം രൂപയാണ് പ്രതിമാസം പരിശീലന ചെലവ്. ഈ സാചര്യത്തിലാണ് കാറ് വില്‍ക്കാമെന്ന ചിന്ത വന്നത്.'' ദ്യുതി പറഞ്ഞു.

ആഡംബര കാറിന് പുറമെ മറ്റു രണ്ടു വാഹനങ്ങള്‍കൂടി ഉള്ളതിനാലാണ് ഒരെണ്ണം വില്‍ക്കാന്‍ തീരിുമാനിച്ചതെന്നും താരം വെളിപ്പെടുത്തി.

Keywords: News, National, India, Odisha, Olympics, Sports, Rupees, Facebook, Social Network, Car, Sales, Indian sprinter Dutee Chand facing lack of funding for Olympics training


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?