കോവിഡാനന്തര ഉന്നത വിദ്യാഭ്യാസം: ഡോ. ഇഖ്ബാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല ഒരുങ്ങുന്നു


കണ്ണൂര്‍: (www.kvartha.com 16.07.2020) കോവിഡാനന്തര കാലത്തെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കാനായി കേരള സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബി ഇക്ബാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടപ്പാക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡീന്‍മാരായ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി. പഠനവകുപ്പുകളില്‍ വുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സുവോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, കെമിസ്ട്രി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി. പഠനവകുപ്പിലെ ഒരധ്യാപകന്റെയും അഫിലിയേറ്റഡ് കോളജുകളിലെ പത്ത് അധ്യാപകരുടെയും സ്ഥാനക്കയറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം അഞ്ച് ശതമാനം വാര്‍ഷിക ഫീസ് വര്‍ധനവില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ട് പൂര്‍ത്തീകരിക്കാന്‍ സഹായിയെ വെക്കുന്നതിന് സൂപ്പര്‍വൈസിങ് അധ്യാപകര്‍ക്ക് പൂര്‍ണാധികാരം നല്‍കും. ഇതിന് പരീക്ഷാ കണ്‍ട്രോളറുടെ മുന്‍കൂര്‍ അനുമതി എടുക്കണം. വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷാ നടത്തിപ്പിന് കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രത്യേക റമ്യൂണറേഷന്‍ നല്‍കാന്‍ തീരുമാനിച്ചു.

Kannur, News, Kerala, University, Study, Education, Teacher, Committee, Report, Government, Kannur University to implement Dr. Iqbal committee report

ചീഫ് സൂപ്രണ്ട് 600 രൂപ, ഇന്‍വിജിലേറ്റര്‍ 500 രൂപ, ക്ലാര്‍ക്ക് 400 രൂപ, അക്കൌണ്ടന്റ് 350 രൂപ, സ്വീപ്പര്‍മാര്‍ 325 രൂപ എന്നിങ്ങനെ പ്രതിദിന നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചു. ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഓരോ കോളജിനും 6,000 രൂപ അനുവദിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ അവശേഷിക്കുന്ന പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് വേണ്ടി അധ്യാപക-വിദ്യാര്‍ത്ഥി സംഘടാനാ പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച ചേരും. വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.

Keywords: Kannur, News, Kerala, University, Study, Education, Teacher, Committee, Report, Government, Kannur University to implement Dr. Iqbal committee report


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?