തളിപ്പറമ്പില്‍ കിടക്ക നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു: ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂര്‍: (www.kvartha.com 19.07.2020) തളിപ്പറമ്പ് സുല്‍ഫക്‌സ് കിടക്ക കമ്പനിയുടെ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. കമ്പനിയുടെ ഇളംമ്പേരം പറയിലെ കിടക്ക നിര്‍മാണ യൂണിറ്റിലാണ് ശനിയാഴ്ച്ച രാത്രി 10 മണിയോടെ തീപിടുത്തമുണ്ടായത്. തളിപ്പറമ്പ് അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നുള്ള രണ്ടും പയ്യന്നൂര്‍ രണ്ടും കണ്ണൂര്‍, തൃക്കരിപ്പൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.

തൊട്ടടുത്ത സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് അഗ്‌നിശമന സേനയുടെ ജാഗ്രത കാരണമാണ്. കിടക്ക നിര്‍മിക്കുന്നതിനുള്ള ചകരി ഫോം ആണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി മാനേജ്‌മെന്റ് പറയുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Kannur, News, Kerala, Fire, Police, Case, Bed, Fire force, Loss, Enquiry, Bed making unit catches fire in Taliparamba

Keywords: Kannur, News, Kerala, Fire, Police, Case, Bed, Fire force, Loss, Enquiry, Bed making unit catches fire in Taliparamba


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?