പ്രശസ്ത വാദ്യകലാകാരന്‍ ചെറുതാഴം രാമചന്ദ്രന്‍ അന്തരിച്ചു
പിലാത്തറ: (www.kvartha.com 15.07.2020) പ്രശസ്ത വാദ്യകലാകാരനും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രമുഖ സംഘാടകനുമായ ചെറുതാഴം രാഘവപുരം ക്ഷേത്രത്തിനടുത്ത വി വി രാമചന്ദന്‍ (ചെറുതാഴം രാമചന്ദ്രന്‍, 57) അന്തരിച്ചു. ആര്‍ എസ് എസ് ചെറുതാഴം ശാഖാ മുഖ്യശിക്ഷക്, താലൂക്ക് സഹകാര്യവാഹ്, ആഞ്ജനേയ ബാലഗോകുലം രക്ഷാധികാരി, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി, ചെറുതാഴം വിവേകാനന്ദ സാംസ്‌കാരിക വേദി രക്ഷാധികാരി, പഴയങ്ങാടി ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഉത്തര മലബാറിലെ നിരവധി ക്ഷേത്രങ്ങളിലും ഡെല്‍ഹി, ആന്ധ്ര തുടങ്ങിയ ക്ഷേത്രങ്ങളിലും തിടമ്പ് നൃത്തത്തിനും ഉത്സവാദികള്‍ക്കും വാദ്യവതരിപ്പിച്ചു വരുന്നു. വാദ്യകലാരംഗത്തും സ്‌കൂള്‍ കലോത്സവത്തിലും നിരവധി ശിഷ്യന്മാരുണ്ട്. വാദ്യകലയിലെ പ്രാവീണ്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എല്‍ഐസി. പയ്യന്നൂര്‍ ബ്രാഞ്ചില്‍ ഏജന്റും ക്ലബ്ബ് മെമ്പറുമാണ്.
പരേതനായ കൊട്ടില വീട്ടില്‍ കൃഷ്ണമാരാരുടെയും വലിയ വീട്ടില്‍ ഭാര്‍ഗ്ഗവി മാരസ്യാരുടെയും മകനാണ്. ഭാര്യ: പി വി അഞ്ജന. മക്കള്‍: വിപിന്‍ രാമചന്ദ്രന്‍ (വാദ്യകലാകാരന്‍), നരേന്ദ്രന്‍ (വിദ്യാര്‍ത്ഥി), മരുമക്കള്‍: ഭാവന. സഹോദരങ്ങള്‍: സാവിത്രി (ഉദിനൂര്‍), കുഞ്ഞിരാമ മാരാര്‍ (കരിവെള്ളൂര്‍), ഗീത (ചിറക്കല്‍)
മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിക്ക് ഹനുമാരമ്പലത്തിന് സമീപത്തെ സംഘ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശവസംസ്‌കാരം രണ്ട് മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.
Keywords: News, Kerala, Death, Obituary, pilathara, Cheruthazham Ramachandran, Artist, Temple, Cheruthazham Ramachandran passed away
Powered by Info News For You

Comments
Post a Comment