പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ഒരു ഭീകരനെ സേന വധിച്ചു

ശ്രീനഗര്‍: (https://ift.tt/2ZIuQ5h) ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചൊവ്വാഴ്ച രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ്, 53 ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവ സംയുക്തമായി ഗുസ്സോയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

News, National, Srinagar, Jammu, Kashmir, Soldiers, Police, Killed, Death, Terror Attack, Terrorists, Soldier martyred and one terrorist killed in encounter at Pulwama

തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വക്താവറിയിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

ഇനിയും രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിച്ചുകഴിയുന്നതായി സൂചനയുണ്ടെന്ന് പൊലീസ് വക്താവറിയിച്ചു. മറ്റൊരു സൈനികനും പൊലീസുദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നു.

Keywords: News, National, Srinagar, Jammu, Kashmir, Soldiers, Police, Killed, Death, Terror Attack, Terrorists, Soldier martyred and one terrorist killed in encounter at Pulwama


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?