അതിര്‍ത്തി തര്‍ക്കം; ഗാല്‍വനില്‍നിന്ന് ചൈന പിന്മാറും

ന്യൂഡെല്‍ഹി: (https://ift.tt/2Zwpg5B) അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍മാര്‍ ചൊവ്വാഴ്ച നടത്തിയ മാരത്തണ്‍ ചര്‍ച്ചയില്‍ പൂര്‍ണധാരണയില്‍ ത്തിയില്ലെങ്കിലും ഗാല്‍വനില്‍നിന്ന് ചൈന പിന്മാറും. ഗാല്‍വന്‍ താഴ്വരയില്‍നിന്ന് ഹോട്‌സ്പ്രിങ് വരെ നീളുന്ന പട്രോളിങ് പോയന്റ് (പി പി), 14 (ഗാല്‍വന്‍), 15 (ഹോട്‌സ്പ്രിങ്‌സ്), 17 (ഗോഗ്ര) എന്നിവിടങ്ങളില്‍ സൈനികരെ പിന്‍വലിക്കാന്‍ ചൈന ചര്‍ച്ചയില്‍ തയ്യാറായി.

ലേ ആസ്ഥാനമായുള്ള 14-ാം കോറിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും തെക്കന്‍ ഷിങ്ജിയാങ് സൈനികമേഖല മേജര്‍ ജനറല്‍ ലിയു ലിന്നും ചുഷൂലിലെ ഇന്ത്യന്‍ മേഖലയിലെ ഔട്ട് പോസ്റ്റിലാണ് ചൊവ്വാഴ്ച ചര്‍ച്ച നടത്തിയത്.

അതേസമയം, പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്ന കടുംപിടിത്തത്തിലാണ് ചൈനയെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടയിലെ പി പി 16 ഇന്ത്യന്‍ മേഖലയാണ്.

News, National, India, New Delhi, China, Border, Clash, Soldiers, China Agrees Parameters for Galwan Valley Pullback

ഘട്ടംഘട്ടമായും ക്രമാനുഗതവുമായ പിന്മാറ്റത്തിനാണു ധാരണയെന്നും ഇത് ശൈത്യകാലംവരെ നീണ്ടേക്കാമെന്നുമാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തര്‍ക്കവിഷയങ്ങളുടെ കാര്യത്തില്‍ ക്രമാനുഗതമായ ചര്‍ച്ചയിലൂടെ മാത്രമെ ധാരണയിലെത്താനാവൂ എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പാംഗോങ്ങില്‍ ഫിംഗര്‍ നാലിലെത്തുംമുമ്പുതന്നെ ഇന്ത്യയുടെ നീക്കം തടയുംവിധത്തില്‍ ചൈന വേലികളും മറ്റും ഇട്ടിട്ടുണ്ട്. ഇന്ത്യ ദശാബ്ദങ്ങളായി റോന്തുചുറ്റിയിരുന്ന ഗാല്‍വനിലെ പി പി 10, 11, 11 എ, 12, 13 മേഖലകളിലും ചൈനീസ് സൈന്യം തടസ്സം സൃഷ്ടിച്ചിരുന്നു.

പാംഗോങ്ങില്‍ യഥാര്‍ഥ നിയന്ത്രണരേഖയായി കരുതുന്ന ഫിംഗര്‍ എട്ടില്‍നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേക്ക് മാറി ഫിംഗര്‍ നാലുവരെ ചൈന കടന്നുകയറിയിട്ടുണ്ട്. ഇന്ത്യന്‍ സൈനികതാവളങ്ങള്‍ ഏറക്കുറെ നിരീക്ഷിക്കാനാവുന്ന മേഖലകളിലൊന്നാണിത്. ഗാല്‍വനിലെ പി പി 14-ലായിരുന്ന 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ജൂണ്‍ 15-ലെ സംഘട്ടനം നടന്നത്. പിന്നാലെ, 22-ന് നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാമെന്ന് ചൈന സമ്മതിച്ചിരുന്നെങ്കിലും തീരുമാനം മാറ്റി. ചൊവ്വാഴ്ചത്തെ ചര്‍ച്ചയിലും ഇവിടെ സൈന്യത്തെ പിന്‍വലിക്കൊ എന്നുമാത്രമാണ് ചൈനയുടെ നിലപാട്.

Keywords: News, National, India, New Delhi, China, Border, Clash, Soldiers, China Agrees Parameters for Galwan Valley Pullback


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?